കൊച്ചി: മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ മരണസമയത്ത് കുറിച്ച വിവാദ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ ചോദ്യം ചെയ്തതിന് പിന്നാലെ, വിവാദ പോസ്റ്റുകളെല്ലാം നീക്കി നടന്‍ വിനായകന്‍. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യാന്‍ വിളിച്ചുവരുത്തിയത്. രാവിലെ 11 മണിയോടെ വിനായകന്‍ ചോദ്യംചെയ്യലിന് ഹാജരായി. വിനായകന്റെ ഫോണും അന്വേഷണ സംഘം പരിശോധിച്ചു. കേസെടുക്കാനുള്ള വകുപ്പില്ലെന്ന് കണ്ട് ചേദ്യംചെയ്യലിന് ശേഷം വിട്ടയച്ചു. താന്‍ ഫേസ്ബുക്കില്‍ കവിത എഴുതിയതാണെന്നായിരുന്നു വിനായകന്റെ പ്രതികരണം. ആധുനിക കവിത എന്ന നിലയ്ക്ക് ആണ് പോസ്റ്റ് ഇട്ടതെന്ന് വിനായകന്‍ പോലീസിനോട് വ്യക്തമാക്കി.
|
അതേസമയം, സൈബര്‍ പൊലീസ് വിളിപ്പിച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസങ്ങളിലെ അധിക്ഷേപ, അസഭ്യ പരാമര്‍ശങ്ങള്‍ വിനായകന്റെ ഫെയ്‌സ്ബുക്കില്‍ നിന്ന് അപ്രത്യക്ഷമായിരുന്നു. ഇതിന് പിന്നാലെയാണ് പഴയ വിവാദമായ പോസ്റ്റുകളെല്ലാം വിനായകന്‍ നീക്കിയത്. ഇപ്പോള്‍ സിനിമാ പ്രമോഷനുമായി ബന്ധപ്പെട്ട കുറിപ്പുകള്‍ മാത്രമാണ് വിനായകന്റ വൊളിലുള്ളത്. ഏപ്രില്‍ 20ന് പങ്കുവച്ച മമ്മൂട്ടിയുടെ kalamkaval എന്ന സിനിമാ പോസ്റ്ററാണ് ഏറ്റവും ഒടുവിലായി വിനായകന്റെ വാളിലുള്ളത്.
അതേസമയം, പ്രമുഖര്‍ക്കെതിരേ നിരന്തരം അധിക്ഷേപങ്ങള്‍ നടത്തുന്ന വിനാകയനെതിരേ രൂക്ഷവിമര്‍ശനവും ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് അടൂര്‍ ഗോപാലകൃഷ്ണനെതിരേയും ഗായകന്‍ യേശുദാസിനെതിരേയും അശ്ലീല പോസ്റ്റ് ഇട്ടത്. തുടര്‍ന്ന് എല്ലാത്തിനും ക്ഷമ ചോദിച്ച് മറ്റൊരു പോസ്റ്റിട്ടെങ്കിലും പിന്നാലെ മാധ്യമപ്രവര്‍ത്തകയെ അധിക്ഷേപിച്ച് വീണ്ടും ഫേസ്ബുക്കിലെഴുതുകയായിരുന്നു.
ഗായകന്‍ യേശുദാസിനെതിരെയും സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെയും അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയതിനെ തുടര്‍ന്ന് വ്യാപകമായി വിമര്‍ശനങ്ങളാണ് സിനിമയ്ക്ക് അകത്തും പുറത്തും നിന്നുയര്‍ന്നത്.ഈ പരാമര്‍ശങ്ങളില്‍ പ്രതിഷേധം രേഖപ്പെടുത്തി മലയാള പിന്നണി ഗായകരുടെ സംഘടനയായ ‘സമം’ രംഗത്ത് വന്നിരുന്നു.
Vinayakan removes all controversial posts after questioning


