21
Dec 2024
Wed
21 Dec 2024 Wed
Vinicius Junior elected as FIFA award for best male player

ദോഹ: ബാലന്‍ ഡി ഓര്‍ കൈയകലെ നഷ്ടമായ വേദന ഫിഫ ദ ബെസ്റ്റിലൂടെ മറികടന്ന് റയല്‍ മഡ്രിഡിന്റെ ബ്രസീലിയന്‍ സൂപ്പര്‍ താരം വിനീഷ്യസ് ജൂനിയര്‍. ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ നടന്ന ചടങ്ങില്‍ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയാണ് ഈ വര്‍ഷത്തെ മികച്ച താരത്തിനുള്ള ഫിഫ ദ ബെസ്റ്റ് പുരസ്‌കാരത്തിന് വിനി അര്‍ഹനായത്. ബാലണ്‍ ദ്യോര്‍ നേരിയ വ്യത്യാസത്തിന് നഷ്ടമായ റയല്‍ താരത്തിന് ഫിഫ പുരസ്‌കാരം മധുരമുള്ള നേട്ടമായി. മികച്ച പരിശീലകനുള്ള അവാര്‍ഡ് റയല്‍ മാഡ്രിഡിന്റെ കാര്‍ലോ ആന്‍സലോട്ടിക്കും ലഭിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സ്പാനിഷ് താരം എയ്റ്റാന ബോണ്‍മാറ്റി മികച്ച വനിതാ താരമായി. തുടര്‍ച്ചയായ രണ്ടാംതവണയാണ് ബാഴ്‌സയുടെ ഈ ഫോര്‍വേഡ് പുരസ്‌കാരം നേടുന്നത്. ബാലണ്‍ ദ്യോര്‍ പുരസ്‌കാരവും താരത്തിനാണ്. സ്‌പെയിനിനായും ബാഴ്‌സലോണയ്ക്കായും നടത്തിയ മികച്ച പ്രകടനമാണ് താരത്തിന് നേട്ടമായത്.

മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള പുരസ്‌കാരം ആസ്റ്റണ്‍ വില്ലയുടെ അര്‍ജന്റീനിയന്‍ താരം എമിലിയാനോ മാര്‍ട്ടിനസ് നേടി. മികച്ച ഗോളിനുള്ള പുസ്‌കാസ് അവാര്‍ഡ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ അര്‍ജന്റീനിയന്‍ താരം ഗര്‍നാച്ചോക്കാണ്.

അടുത്ത വര്‍ഷം ജനുവരിയിലെന്ന് അറയിച്ച പുരസ്‌കാര പ്രഖ്യാപനം അപ്രതീക്ഷിത നീക്കത്തിലൂടെയാണ് ഇന്നലെ ദോഹയില്‍ നടത്താന്‍ ഫിഫ തീരുമാനിച്ചത്. അന്താരാഷ്ട്രക്ലബ് ഫുട്ബാള്‍ മത്സര ഷെഡ്യൂളിന്റെ തിരക്ക് കൂടി കണക്കിലെടുത്ത ഓണ്‍ലൈന്‍ വഴി പുരസ്‌കാര പ്രഖ്യാപനം നടത്തിയത്.

ഇന്ന് നടക്കുന്ന ഫിഫ ഇന്റര്‍കോണ്ടിനെന്റല്‍ മത്സരത്തിന്റെ ഭാഗമായി ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോ, ഫിഫ കൗണ്‍സില്‍ അംഗങ്ങള്‍, ലോകഫുട്ബാള്‍ താരങ്ങള്‍ എന്നിവര്‍ ദോഹയിലെത്തിയിരുന്നു. നവംബര്‍ അവസാന വാരത്തില്‍ ഫിഫ ദി ബെസ്റ്റ് പുരസ്‌കാരത്തിനുള്ള ചുരുക്ക പട്ടിക പ്രഖ്യാപിച്ചിരുന്നത്.

സ്പാനിഷ് ക്ലബ്ബ് റയല്‍ മഡ്രിഡിന്റെ മുന്നേറ്റത്തില്‍ നടത്തിയ ഉജ്വല പ്രകടനമാണ് വിനീഷ്യസിന് മികച്ച താരത്തിനുള്ള പുരസ്‌കാരം നേടിക്കൊടുത്തത്. കഴിഞ്ഞ സീസണില്‍ റയലിനൊപ്പം ചാമ്പ്യന്‍സ് ലീഗ്, ലാലിഗ, സ്പാനിഷ് സൂപ്പര്‍ കപ്പ് കിരീടനേട്ടങ്ങളിലും വിനി പങ്കാളിയായി. 24കാരനായ വിനീഷ്യസ് ബ്രസീലിനായി 37 മത്സരങ്ങളാണ് കളിച്ചത്. അഞ്ച് ഗോളും നേടി. റയലിനായി 284 മത്സരത്തില്‍നിന്ന് 96 ഗോളും നേടി.

സ്‌പെയിനിന്റെ യുവ താരം റോഡ്രി, റയലിന്റെ ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ, മാഞ്ചസ്റ്റര്‍ സിറ്റിയുടെ നൊര്‍വീജിയന്‍ സ്‌ട്രൈക്കര്‍ ഏര്‍ലിങ് ഹാളണ്ട്, അര്‍ജന്റീനയുടെ ലയണല്‍ മെസ്സി എന്നിവരെ പിന്തള്ളിയാണ് വിനി മികച്ചതാരമായത്. പോര്‍ച്ചുഗലിന്റെ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ചുരുക്കപ്പട്ടികയില്‍ ഇടം പിടിക്കാത്തത് വിവാദമായിരുന്നു.

Vinicius Junior elected as FIFA award for best male player