16
Sep 2025
Thu
16 Sep 2025 Thu
RAHUL GANDHI

വോട്ട് കൊള്ളക്കെതിരേ പുതിയ തെളിവുകളുമായി രാഹുല്‍ ഗാന്ധി. കൂടുതല്‍ തെളിവുകളുമായി ഹൈഡ്രജന്‍ ബോംബ് വരാനിരിക്കുന്നതേയുള്ളുവെന്നും രാഹുല്‍ പറഞ്ഞു. വോട്ട് കൊള്ളക്ക് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ കൂട്ടുനില്‍ക്കുന്നു. വ്യാപക വോട്ട് വെട്ടല്‍ നടക്കുന്നുവെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ഡല്‍ഹിയിലെ പുതിയ കോണ്‍ഗ്രസ് ആസ്ഥാനത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രതിപക്ഷത്തിന് വോട്ടു ചെയ്യുന്നവരെ ഒഴിവാക്കുകയാണെന്ന് രാഹുല്‍ പറഞ്ഞു. വോട്ട് കൊള്ളയ്ക്ക് 101 ശതമാനം തെളിവുണ്ട്.

കര്‍ണ്ണാടകത്തിലെ അലന്ത് മണ്ഡലത്തില്‍ 6018 വോട്ടുകള്‍ ഒഴിവാക്കി. ഇതേ കുറിച്ച് അന്വേഷണം നടത്തി. ഇത് എങ്ങിനെ സംഭവിച്ചുവെന്ന് വോട്ടര്‍മാര്‍ അമ്പരക്കുകയാണ്. കര്‍ണ്ണാടകത്തിന് പുറത്ത് നിന്നാണ് വോട്ടുകള്‍ ഒഴിവാക്കിയത്.

ALSO READ: 17 കാരിയായ ഇന്‍സ്റ്റഗ്രാം കാമുകിയെ ലോഡ്ജിലെത്തിച്ച് കൂടെ താമസിപ്പിച്ചു; വിവാഹവാഗ്ദാനത്തില്‍നിന്ന് പിന്‍മാറിയതറിഞ്ഞ് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു; കാമുകന്‍ അറസ്റ്റില്‍

ഗോദാഭായിയെന്ന വോട്ടര്‍ തന്റെ വോട്ട്’ ഇല്ലാതായത് എങ്ങനെയെന്നറിയില്ലെന്ന് വിശദീകരിക്കുന്നു. കര്‍ണ്ണാടകത്തിന് പുറത്ത് നിന്നുള്ള ചില മൊബൈല്‍ നമ്പറുകള്‍ ഉപയോഗിച്ചാണ് ഡിലീറ്റ് ചെയ്തത്. സൂര്യകാന്ത് എന്നയാളുടെ വിവരങ്ങള്‍ ഉപയോഗിച്ച് 14 വോട്ടുകള്‍ ഡിലീറ്റ് ചെയ്തുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

സൂര്യകാന്തിനേയും രാഹുല്‍ വാര്‍ത്താ സമ്മേളന വേദിയില്‍ കൊണ്ടുവന്നിരുന്നു. തന്റെ വിവരങ്ങള്‍ ഉപയോഗിച്ച് 14 വോട്ടുകള്‍ ഡിലീറ്റ് ചെയ്തത് എങ്ങനെ സംഭവിച്ചെന്ന് അറിയില്ലെന്ന് സൂര്യകാന്ത് പറഞ്ഞു. ഗോദാബായിയുടെ വിവരങ്ങള്‍ ഉപയോഗിച്ചും വോട്ടുകള്‍ ഒഴിവാക്കിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ബൂത്തിലെ ആദ്യ സീരിയല്‍ നമ്പര്‍ ഉപയോഗിച്ച് വോട്ട് ഡിലീറ്റ് ചെയ്യുന്നു. കര്‍ണ്ണാടത്തിന് പുറത്ത് നിന്നുള്ള കോള്‍ സെന്ററുകള്‍ വഴിയാണ് വോട്ടുകള്‍ ഒഴിവാക്കുന്നത്. ഇതിന് ഗ്യാനേഷ് കുമാര്‍ മറുപടി പറയണം. കര്‍ണ്ണാടക പൊലീസ് കേസെടുത്തു. വിവരങ്ങള്‍ തേടി സര്‍ക്കാര്‍ 18 കത്തുകള്‍ തെരഞെടുപ്പ് കമ്മീഷന് നല്‍കി. എന്നാല്‍ കമ്മീഷന്‍ മറുപടി പറയാന്‍ തയ്യാറാകുന്നില്ല. ഒടിപി വിവരങ്ങളുടേതടക്കം വിശദാംശങ്ങള്‍ തേടിയിട്ടുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഗ്യാനേഷ് കുമാര്‍ വോട്ട് ചോരികളെ സംരക്ഷിക്കുകയാണ്. മഹാരാഷ്ട്രയിലെ രജൗര മണ്ഡലത്തിലും സമാനമായ രീതിയില്‍ വോട്ടുകള്‍ ഒഴിവാക്കി. ഒരാഴ്ചക്കുള്ളില്‍ ഗ്യാനേഷ് കുമാര്‍ വിവരങ്ങള്‍ കര്‍ണ്ണാടക സിഐഡിക്ക് കൈമാറണം. വോട്ട് മോഷ്ടാക്കളെ സംരക്ഷിക്കുന്ന പണി നിര്‍ത്തണമെന്നും രാഹുല്‍ പറഞ്ഞു.

അലന്തില്‍ 6018 വോട്ടുകള്‍ ഒഴിവാക്കിയ വിവരമാണ് കിട്ടിയത്. ഒരുപക്ഷേ കൂടുതല്‍ ഉണ്ടാകാം. ഗോദാബായിയുടെ വിവരങ്ങള്‍ ഉപയോഗിച്ച് 12 പേരുടെ വോട്ടുകള്‍ ഒഴിവാക്കിയെന്നും പല മൊബൈല്‍ നമ്പറുകള്‍ ഉപയോഗിച്ചാണ് കൃത്യം നടത്തുന്നതെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക