30
Aug 2025
Tue
30 Aug 2025 Tue
vote chori-congress

വോട്ടര്‍പട്ടിക ബിജെപിക്ക് അനുകൂലമായി വലിയ ക്രമക്കേടുകള്‍ നടന്നുവെന്ന ആരോപണത്തില്‍ തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനായി കോണ്‍ഗ്രസിന്റെ പ്രത്യേക യോഗം ഇന്നു ചേരും. വൈകിട്ട് 4.30 ന് എഐസിസി ആസ്ഥാനത്താണ് യോഗം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംസ്ഥാനത്തിന്റെ ചുമതലയുള്ള നേതാക്കളും ജനറല്‍ സെക്രട്ടറിമാരും യോഗത്തില്‍ പങ്കെടുക്കും. സംസ്ഥാനങ്ങളിലേക്ക് കൂടി പ്രതിഷേധം ശക്തമാക്കാനാണ് ഇന്ത്യ മുന്നണിയുടെയും തീരുമാനം. പാര്‍ലമെന്റിന്റെ ഇരുസഭകളിലും വോട്ടര്‍ പട്ടികക്രമക്കേട് ഇന്നും ചര്‍ച്ചയാക്കും. സഭയ്ക്കകത്തും പുറത്തും പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധവും ഉണ്ടാകും.

ALSO READ: Rapper Vedan Rape Case: റാപ്പര്‍ വേടന്‍ എവിടെ? ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്

വോട്ടുകൊള്ള ആരോപണത്തില്‍ രാജ്യതലസ്ഥാനത്ത് ഇന്നലെ പ്രതിപക്ഷം ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പാര്‍ലമെന്റില്‍ നിന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേയ്ക്കുള്ള പ്രതിഷേധ മാര്‍ച്ചില്‍ മൂന്നൂറോളം പ്രതിപക്ഷ എംപിമാരാണ് അണിനിരന്നത്.

സമീപകാലത്തെ വലിയ പ്രതിഷേധത്തിനാണ് രാജ്യതലസ്ഥാനം സാക്ഷ്യം വഹിച്ചത്. വിയോജിപ്പുകള്‍ മാറ്റിവച്ച് ഇന്ത്യാസഖ്യം ഒന്നിക്കുന്ന കാഴ്ചയ്ക്കും ഡല്‍ഹി വേദിയായി. പിണങ്ങി നിന്ന തൃണമൂല്‍ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും പ്രതിഷേധത്തിന്റെ ഭാഗമായി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക