14
May 2025
Thu
14 May 2025 Thu
Supreme Court partially stays controversial Waqf law

ന്യൂഡല്‍ഹി: ഭരണ ഘടനാ വിരുദ്ധമായ വഖ്ഫ് നിയമ ഭേദഗതിക്കെതിരായ ഹരജികളില്‍ സുപ്രിം കോടതി അടുത്ത ചൊവ്വാഴ്ച വാദം കേള്‍ക്കും.(Waqf Act Amendment: Petition to be heard on Tuesday)  ഇന്ന് രാവിലെ കേസ് പരിഗണിച്ച പുതിയ ചീഫ്ജസ്റ്റിസ് ബി.ആര്‍ ഗവായിയുടെ ബെഞ്ചാണ് കേസ് മാറ്റിവച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചൊവ്വാഴ്ച ഇരുവിഭാഗത്തിനും വാദിക്കാന്‍ രണ്ട് മണിക്കൂര്‍ വീതം സമയം അനുവദിക്കുമെന്ന് ചീഫ്ജസ്റ്റിസ് അറിയിച്ചു. ജഡ്ജിമാരായ സഞ്ജയ് കുമാര്‍, കെ.വി വിശ്വനാഥന്‍ എന്നിവരാണ് ബെഞ്ചിലെ മറ്റംഗങ്ങള്‍.

ഇന്ന് രാവിലെ കേസ് പരിഗണനയ്ക്കെടുത്തപ്പോള്‍ കുറിപ്പുകള്‍ സമര്‍പ്പിച്ചതായി ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലും കേന്ദ്രസര്‍ക്കാരിനെ പ്രതിനിധീകരിക്കുന്ന സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും അറിയിച്ചു. കൂടുതല്‍ സമയം വേണമെന്ന സര്‍ക്കാരിന്റെ ആവശ്യപ്രകാരമാണ് കേസ് ചൊവ്വാഴ്ചത്തേക്ക് മാറ്റിയത്. ഇതിനോട് ഹരജിക്കാരും യോജിച്ചു.

ALSO READ: സഞ്ജിത് വധക്കേസിലെ സാക്ഷികളെ ഭീഷണിപ്പെടുത്തിയെന്നാരോപണം; രണ്ട് മുന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തര്‍ പിടിയില്‍

ഈ മാസം അഞ്ചിന് കേസ് പരിഗണിച്ചിരുന്നു. എന്നാല്‍, വിരമിക്കാനായത് ചൂണ്ടിക്കാട്ടി മുന്‍ ചീഫ്ജസ്റ്റിസായിരുന്ന സഞ്ജീവ് ഖന്ന കേസ് ഇന്നത്തേക്ക് നീട്ടിവയ്ക്കുകയായിരുന്നു.

വഖ്ഫ് ഭേദഗതി നിയമത്തിനെതിരെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടേത് ഉള്‍പ്പെടെയുള്ള ഒരുകൂട്ടം ഹരജികള്‍ കഴിഞ്ഞമാസം പരിഗണിക്കുന്നതിനിടെ, വഖ്ഫ് സ്വത്തുക്കളില്‍ തല്‍സ്ഥിതി തുടരണമെന്ന് സുപ്രിംകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. തല്‍സ്ഥിതി ഉത്തരവിന്റെ കാലാവധിയും അടുത്ത തവണ കേസ് പരിഗണിക്കുന്നത് വരെ നീട്ടി.

ചൊവ്വാഴ്ച കേസ് വാദത്തിനെടുക്കുമ്പോള്‍ പ്രധാനമായും ഇടക്കാല ആശ്വാസം സംബന്ധിച്ചാകും ചര്‍ച്ചയാകുക. കേസില്‍ അഞ്ച് കക്ഷികളെ മാത്രമെ പരിഗണിക്കൂവെന്ന് ഇന്നും സുപ്രിംകോടതി വ്യക്തമാക്കിയിട്ടുണ്ട്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക