പാലക്കാട്ടെ ആര്‍എസ്എസ് പ്രവര്‍ത്തകനായ സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ സാക്ഷികളെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ രണ്ടുപേരെ ടൗണ്‍ നോര്‍ത്ത് പോലീസ് അറസ്റ്റു ചെയ്തു. (Two former Popular Front activists arrested for allegedly threatening witnesses in Sanjith murder case) മുന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ ചടനാംകുറിശ്ശി സ്വദേശി ഇസ്മയില്‍, കാവില്‍പ്പാട് സ്വദേശി മുഹമ്മദ് ഇല്യാസ് എന്നിവരാണ് അറസ്റ്റിലായത്.
|
കേസിലെ രണ്ടാം സാക്ഷിയുടെ വീട്ടിലേക്ക് ഇരുവരും എത്തുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. കൊലപാതകം നേരില്‍ കണ്ടു എന്ന അവകാശവാദം മാറ്റിപ്പറയണമെന്നാവശ്യപ്പെട്ടാണ് ഇവര്‍ എത്തിയതെന്ന് വീട്ടുകാര്‍ പോലീസിനോട് പറഞ്ഞു.
കഴിഞ്ഞ മെയ് അഞ്ചിനാണ് സഞ്ജിത്ത് കേസില്‍ വിചാരണ നടപടികള്‍ പാലക്കാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ആരംഭിച്ചത്. കേസിലെ ഒന്നാം സാക്ഷിയായ സഞ്ജിത്തിന്റെ ഭാര്യയെ കോടതി വിസ്തരിക്കുകയും ചെയ്തിരുന്നു. വരും ദിവസങ്ങളില്‍ മറ്റു സാക്ഷികളെ വിസ്തരിക്കാന്‍ ഇരിക്കെയാണ് സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമം.
2021-ല്‍ ആര്‍എസ്എസ് തേനാരി മണ്ഡലം ബൗദ്ധിക് പ്രമുഖായ സഞ്ജിത്തിനെ രാവിലെ ബൈക്കില്‍ വരുമ്പോള്‍ മമ്പുറത്തിനു സമീപത്തുവെച്ച് വെട്ടിക്കൊലപ്പെടുത്തിയെന്നതാണ് കേസ്.
24 പേരാണ് കേസില്‍ പ്രതികള്‍.
സാക്ഷിയുടെ ക്രോസ് വിസ്താരം 20-ലേക്ക് മാറ്റിയിരുന്നു. ഇതിനിടെയാണ് സാക്ഷികളെ ഇവര്‍ ഭീഷണിപ്പെടുത്തിയതായി പരാതി നല്‍കിയത്.


