24
Dec 2024
Mon
24 Dec 2024 Mon
Areekkode SOG suicide

മലപ്പുറം: അരീക്കോട് സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് ക്യാമ്പില്‍ കമാന്‍ഡോ ശുചിമുറിയല്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ അന്വേഷണം പ്രഖ്യാക്കുമെന്ന് സൂചന. (Was the death of a commando in Areekode SOG due to work stress? An investigation may be announced) വയനാട് കല്‍പ്പറ്റ ചെങ്ങഴിമ്മല്‍ വീട്ടില്‍ ഹവില്‍ദാര്‍ വിനീത് (36 ) ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ക്യാമ്പിലെ ജോലി സമ്മര്‍ദ്ദമാണ് ആത്മഹത്യക്ക് ഇടയാക്കിയതെന്നാണ് സൂചന. ലീവിന് അപേക്ഷിച്ചെങ്കിലും നല്‍കിയില്ലെന്ന് സുഹൃത്തുക്കള്‍ പറയുന്നു. വിനീതിന്റെ ഭാര്യ മൂന്ന് മാസം ഗര്‍ഭിണിയാണ്. ഭാര്യയുടെ പരിചരണത്തിന് വേണ്ടിയാണ് ലീവിന് അപേക്ഷ നല്‍കിയത്.

നേരത്തെ, ഇതേ ക്യാമ്പില്‍ ഒരു കമാന്‍ഡോ ജോലി സമ്മര്‍ദ്ദം കാരണം ക്യാമ്പ് വിട്ട് പോയിരുന്നു. മറ്റൊരു വനിത കമാന്‍ഡോ ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തിരുന്നു.

ഞായറാഴ്ച രാത്രി 8:50നാണ് സംഭവം. എകെ 47 റൈഫിള്‍ ഉപയോഗിച്ച് സ്വയം വെടിയുതിര്‍ത്തതാണെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. മൃതദേഹം നിലവില്‍ അരീക്കോട്ട് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

പൊലീസിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് ഉള്‍പ്പെടെയുള്ള തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കുന്ന മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും. പോസ്റ്റുമോര്‍ട്ടം ഉള്‍പ്പെടെ തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)