06
Aug 2022
Sat
06 Aug 2022 Sat

ജലനിരപ്പുയരുന്ന സാഹചര്യത്തിൽ ഇടുക്കി ഡാം നാളെ തുറക്കും. ജലനിരപ്പ് 2382.88 എത്തിയതോടെയാണ് ഡാം തുറന്ന് വെള്ളം ഒഴുക്കിവിടാൻ തീരുമാനമായത്. അതേസമയം എത്ര അളവ് ജലം ഒഴുക്കണമെന്ന് തീരുമാനമായില്ല. 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഡാമിൽ ഇത്തവണ ജലനിരപ്പ് കൂടുതലാണ്. വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴ തുടരുന്നതും മുല്ലപ്പെരിയാർ ഡാമിൽ നിന്ന് വെള്ളം ഒഴുക്കിവിട്ടതും ജലനിരപ്പ് ഉയരുന്നതിന് കാരണമായി. ഇതേത്തുടർന്നാണ് ഡാം തുറക്കുന്നത്. 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക