18
Apr 2026
Fri
18 Apr 2026 Fri
wayanad landslide congress housing project

ഉരുള്‍ പൊട്ടല്‍ ദുരന്ത ബാധിതര്‍ക്കുള്ള കോണ്‍ഗ്രസിന്റെ ഭവന നിര്‍മാണ് പദ്ധതി ഇപ്പോഴും എങ്ങുമെത്തിയില്ല. ഒരു നിര്‍മാണ പ്രവര്‍ത്തനം പോലും ഇപ്പോഴും തുടങ്ങിയിട്ടില്ല. പ്രഖ്യാപിച്ച പദ്ധതി ഇനിയും തുടങ്ങാനാവാത്തതില്‍ കോണ്‍ഗ്രസിനകത്ത് തന്നെ വലിയ അതൃപ്്തിയുണ്ട്. വീട് നിര്‍മാണം എന്ന് തുടങ്ങുമെന്ന് ചോദിച്ചാല്‍ അതിനും നേതാക്കള്‍ക്ക് ഉത്തരമില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഈ തിരഞ്ഞെടുപ്പിലെ എല്‍ഡിഎഫിന്റെ പ്രധാന പ്രചാരണം ഈ ഭവന പദ്ധതിയുമായി ബന്ധപ്പെട്ടായിരുന്നു. ഭവന പദ്ധതിക്ക് രാഹുല്‍ ഗാന്ധി തറക്കല്ലിട്ട് പോയിട്ട് ഒരു മാസവും 19 ദിവസവുമായി. എന്നാല്‍, ഇതുവരെയും ഒരു നടപടിയുമായില്ല.

കുന്നംപറ്റയിലെ ഭൂമി, വിമര്‍ശനം ശക്തമായതോടെ ഷീറ്റ് കെട്ടി മറച്ചിരിക്കുകയാണ്. ഭൂമിയുടെ അവസ്ഥ എന്താണെന്ന് ആരും കാണാതിരിക്കുകയാണ് ലക്ഷ്യം. രാഹുല്‍ ഗാന്ധി സ്ഥാപിച്ച ശിലാഫലകം നാണക്കേട് ഒഴിവാക്കാന്‍ എടുത്തു കൊണ്ട് പോയിട്ടുണ്ട്.

മുഴുവന്‍ അവ്യക്തതയാണ് ഈ പദ്ധതിയില്‍ നിലനില്‍ക്കുന്നത്. മറച്ച ഭാഗത്ത് അഞ്ചേക്കറോളം സ്ഥലം കോണ്‍ഗ്രസ് വാങ്ങിയിട്ടുണ്ട്. അതില്‍ രണ്ടര ഏക്കറിന്റെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായി വരുന്നതേയുള്ളു. ഒരു മോഡല്‍ ഹൗസിന്റെ നിര്‍മാണ അനുമതി മാത്രമേ ഇപ്പോഴും പഞ്ചായത്തില്‍ നിന്ന് കിട്ടിയിട്ടുള്ളു.

നിര്‍മാണം എന്ത് കൊണ്ട് തുടങ്ങുന്നില്ല എന്ന ചോദ്യത്തിന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക മറുപടിയില്ല. ഏത് ഗുണഭോക്താക്കള്‍ക്കാണ് വീട് നല്‍കുക എന്ന ചോദ്യത്തിനും ഉത്തരമില്ല.

സര്‍ക്കാരിന്റെ ടൗണ്‍ഷിപ്പില്‍ ഉള്‍പ്പെടാതെ സാങ്കേതിക കാരണങ്ങള്‍ കൊണ്ട് മാറ്റിനിര്‍ത്തപ്പെട്ടവരെ ഇവിടേക്ക്് കൊണ്ട് വരാനാണ് കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നതെന്നാണ് സൂചന.

ഇവിടെ 50 വീടുണ്ടാക്കും, ഇനിയൊരു സ്ഥലമെടുത്ത് മറ്റൊരു 50 വീടുണ്ടാക്കും എന്നാണ് കോണ്‍ഗ്രസ് പറയുന്നത്. രാഹല്‍ ഗാന്ധി വന്ന് നേരിട്ട് പ്രഖ്യാപിച്ച ഒരു പദ്ധതിയുടെ അവസ്ഥ കണ്ട് വയനാട്ടുകാര്‍ ചോദിക്കുകയാണ്, എവിടേ കോണ്‍ഗ്രസേ നിങ്ങള്‍ പറഞ്ഞ വീട്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക