കല്‍പറ്റ: വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തഭൂമിയില്‍ ഇന്ന് വീണ്ടും കേന്ദ്രസംഘമെത്തുന്നു. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ സംഘമാണ് ഇന്നെത്തുക. ഉരുള്‍പൊട്ടല്‍ കനത്ത നാശം വിതച്ച മുണ്ടക്കൈ, ചൂരല്‍മല തുടങ്ങിയ പ്രദേശങ്ങള്‍ സംഘം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തും. ദുരന്താനന്തര പുനര്‍നിര്‍മാണത്തിന്റെ രൂപരേഖ തയാറാക്കുകയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം. 17 വകുപ്പുകളില്‍നിന്നുള്ള ഉദ്യോഗസ്ഥരാണ് സംഘത്തിലുള്ളത്. ഈ മാസം 31 വരെ വയനാടിന്റെ വിവിധ മേഖലകള്‍ സന്ദര്‍ശിച്ച് സംഘം റിപ്പോര്‍ട്ട് തയാറാക്കും. അന്തിമ റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രാലയത്തിന് സമര്‍പ്പിക്കും.
|
ദുരന്താനന്തര ആവശ്യങ്ങള്‍ കണക്കാക്കുന്നതിനായി വിദഗ്ധ സംഘത്തെ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. നാശഷ്ടങ്ങള്‍ ഉണ്ടായ മേഖലകളിലെ സാമ്പത്തിക ചെലവുകള്‍ കണക്കാക്കുക, പുനര്‍നിര്‍മ്മാണത്തിനുള്ള നിര്‍ദേശങ്ങള്‍ നല്‍കുക എന്നിവ ലക്ഷ്യമിട്ടാണ് വിദഗ്ധ സമിതി രൂപീകരിച്ചത്.
അതേസമയം, ദുരന്തമേഖലയില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഇന്നും തുടരും. ഇന്നലെ നടത്തിയ തിരച്ചിലില്‍ ആറ് അസ്ഥിഭാഗങ്ങള്‍ കണ്ടെത്തിയിരുന്നു. മന്ത്രി എകെ ശശീന്ദ്രന്റെ നേതൃത്വത്തില്‍ ഇന്ന് അവലോകന യോഗവും ചേരുന്നുണ്ട്. രാവിലെ 10 ന് വയനാട് കലക്ടറേറ്റിലാണ് യോഗം നടക്കുക.
ഇതോടൊപ്പം ദുരിതബാധിതരുടെ പുനരധിവാസം സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി സര്‍വകക്ഷി ഈ മാസം 29ന് യോഗം വിളിച്ചിട്ടുണ്ട്. വൈകീട്ട് 4.30ന് ഓണ്‍ലൈനായാണ് യോഗം നടക്കുക. റവന്യൂഭവനനിര്‍മാണം, വനംവന്യജീവി, ജലവിഭവം, വൈദ്യുതി, ഗതാഗതം, രജിസ്‌ട്രേഷന്‍പുരാരേഖ, ധനകാര്യം, പൊതുമരാമത്ത്‌വിനോദസഞ്ചാരം, പട്ടികജാതിപട്ടികവര്‍ഗ, പിന്നാക്കവിഭാഗ ക്ഷേമ വകുപ്പ് മന്ത്രിമാര്‍, ചീഫ് സെക്രട്ടറി, അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍ എന്നിവരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
LThe central team is again will reach in the landslide disaster area Wayanad today.The team will visit areas such as Mundakai and Churalmala where landslides have caused heavy damage and assess the situation. The purpose of the visit is to outline the post-disaster reconstruction.


