തിരുവനന്തപുരം: ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ ഇന്ന് ഭക്തിപൂര്‍വം പെസഹ വ്യാഴം ആചരിക്കും. 12 ശിഷ്യന്മാരുമൊത്തുള്ള യേശുവിന്റെ അന്ത്യ അത്താഴത്തിന്റെ ഓര്‍മ്മ പുതുക്കിയാണ് ക്രൈസ്തവര്‍ പെസഹ ആചരിക്കുന്നത്. കുരിശുമരണത്തിന് മുന്‍പ് യേശു തന്റെ ശിഷ്യന്മാരുടെ കാലുകള്‍ കഴുകിയതിന്റെയും അവര്‍ക്കൊപ്പം അന്ത്യ അത്താഴം കഴിച്ചതിന്റെയും ഓര്‍മ പുതുക്കുന്ന ദിവസമാണ് ഇന്ന്. അതേസമയം, കുരിശു മരണത്തിന്റെ സ്മരണയില്‍ നാളെ ദുഃഖ വെള്ളിയും ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ സ്മരണയില്‍ ഞായറാഴ്ച ഈസ്റ്ററും ആചരിക്കും.
|
പെസഹ ദിനത്തിന്റെ ഭാഗമായി വിശുദ്ധിയുടെയും ത്യാഗത്തിന്റെയും സ്മരണയില്‍ ക്രൈസ്തവ ദേവാലയങ്ങളില്‍ കാല്‍ കഴുകല്‍ ശുശ്രൂഷയും, പ്രത്യേക പ്രാര്‍ഥന ചടങ്ങുകളും നടത്തും. തുടര്‍ന്ന് അപ്പം മുറിക്കല്‍ ചടങ്ങും നടക്കും
സഭാ അധ്യക്ഷന്മാര്‍ ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിക്കും. കുരിശു മരണത്തിനു മുന്‍പ് യേശുക്രിസ്തു ശിഷ്യന്മാരോടൊപ്പം അത്താഴം കഴിച്ചതിന്റെയും കാല്‍ കഴുകിയതിന്റെയും ഓര്‍മ്മപ്പെടുത്തലാണ് പെസഹാ വ്യാഴം. വീടുകളില്‍ പെസഹ അപ്പം മുറിക്കുന്ന ചടങ്ങും ഉണ്ടാകും.തിരുവാങ്കുളം ക്യംതാ സെമിനാരി സെന്റ് ജോര്‍ജ്ജ് കത്തീഡ്രലില്‍ നടന്ന പെസഹാ വ്യാഴ ശുശ്രൂഷകള്‍ക്ക് യാക്കോബായ സഭ അധ്യക്ഷന്‍ ബസേലിയോസ് ജോസഫ് ബാവ മുഖ്യ കാര്‍മികത്വം വഹിച്ചു.
വൈദികരും വിശ്വാസികളും പ്രാര്‍ഥനാ ചടങ്ങില്‍ പങ്കെടുത്തു. വൈകിട്ട് നാലുമണിയ്ക്ക് ബസേലിയോസ് ജോസഫ് ബാവ കോതമംഗലം മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രല്‍ വലിയ പള്ളിയില്‍ നടക്കുന്ന കാല്‍കഴുകല്‍ ചടങ്ങിലും പങ്കെടുക്കും.
What Is “Maundy Thursday,” And What Does “Maundy” Mean


