25
Oct 2024
Sun
25 Oct 2024 Sun
rajan world tour

കങ്ങഴ(കോട്ടയം): ലോകം കാണാതെ, ലോകത്ത് നടക്കുന്നതൊന്നുമറിയാതെ കുറേ കാശുണ്ടാക്കിയിട്ട് എന്താ കാര്യം? ഇതാണ് പപ്പട കച്ചവടക്കാരനായ രാജന്റെ തിയറി.(‘What’s the point of making some money?’; Rajan visited 40 countries after selling pappadam) പപ്പടമുണ്ടാക്കി വിറ്റ് യാത്രതുടങ്ങിയ ഈ എഴുപതുകാരന്‍ 40 രാജ്യങ്ങളാണ് ഇതുവരെ സന്ദര്‍ശിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റഷ്യയില്‍നിന്ന് മടങ്ങിയെത്തിയത് ഒരാഴ്ച മുമ്പാണ്. കോട്ടയം കങ്ങഴ ശിവോദയം ഭവനില്‍ പി കെ രാജന് പരമ്പരാഗതമായി പപ്പടനിര്‍മാണമാണ് തൊഴില്‍.

ALSO READ: പരിക്കേറ്റ കുഞ്ഞനിയത്തിയേയും തോളിലേന്തി എട്ടുവയസ്സുകാരി നടന്നത് രണ്ട് കിലോമീറ്റര്‍

യാത്രകള്‍ എന്നും ആവേശമായിരുന്നു രാജന്. മൂന്നാറും ഊട്ടിയും മൈസൂരുമൊക്കെ സന്ദര്‍ശിച്ചാണ് തുടക്കം. ഇന്ത്യക്ക് പുറത്തേക്ക് പറക്കാനുള്ള ആഗ്രഹം മൂത്തപ്പോള്‍ അമ്പതാം വയസില്‍ ആദ്യം പോയത് ചൈനയിലേക്ക്.

ചൈന കണ്ട് മടങ്ങിയതോടെ വിദേശയാത്രകള്‍ ഹരമായി. ദീര്‍ഘയാത്രകള്‍ തൊഴിലിനെ ബാധിക്കുമെന്ന ആശങ്കയായിരുന്നു ആദ്യകാലത്ത്.

പിന്നീട് പപ്പട വ്യവസായം വളരുകയും മൂത്ത മകന്‍ രാജേഷ് കാര്യങ്ങള്‍ നോക്കിത്തുടങ്ങുകയും ചെയ്തതോടെ പിന്നെ തിരിഞ്ഞു നോക്കിയില്ല. അമേരിക്ക, ഇറ്റലി, പോളണ്ട്, ജര്‍മനി, യുകെ, ഗള്‍ഫ് രാജ്യങ്ങള്‍ തുടങ്ങി പലയിടത്തും കറങ്ങി.

”കുറേ കാശുണ്ടാക്കിയിട്ട് എന്താ കാര്യം. ലോകം കാണണം. വിവിധ സംസ്‌കാരങ്ങള്‍ അറിയണം. യാത്രകള്‍ നമ്മളെ ഒരുപാട് മാറ്റും”- രാജന്‍ നിലപാട് വ്യക്തമാക്കി.. കണ്ട രാജ്യങ്ങളില്‍ ഏറ്റവും ഇഷ്ടം ന്യൂസിലന്‍ഡ് ആണ്. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളും സന്ദര്‍ശിച്ചു.

‘ശിവോദയം’ പപ്പട നിര്‍മാണ കേന്ദ്രത്തിന് 55 വയസായി. 24 തൊഴിലാളികളുണ്ട്. യാത്ര കഴിഞ്ഞ് നാട്ടിലെത്തിയാല്‍ രാജന്‍ വീണ്ടും തൊഴിലില്‍ സജീവമാകും.

യാത്രകള്‍ക്ക് എല്ലാ പിന്തുണയും നല്‍കുന്നത് ഭാര്യ ഓമനയും മക്കളായ രാജേഷും രതീഷും.