ഗാസ സിറ്റി: മധ്യ ഗസയില്‍ വാഹനാപകടത്തില്‍ കാലിനുപരിക്കേറ്റ കുഞ്ഞനുജത്തിയെയും തോളിലേറ്റി ചികിത്സയ്ക്കായി എട്ടുവയസുകാരി നടന്നത് രണ്ടുകിലോമീറ്ററോളം. (The eight-year-old girl carried her younger sister and walked two kilometers in Gaza) ഗാസയിലെ പ്രധാനറോഡിലൂടെ സഹോദരിയുമായി നടന്നുവരുന്ന കുട്ടിയെ ഒരു മാധ്യമപ്രവര്‍ത്തകനാണ് കണ്ടത്. തുടര്‍ന്ന് കുട്ടിയില്‍ നിന്ന് കാര്യങ്ങള്‍ മനസ്സിലാക്കിയ അദ്ദേഹം ഇരുവരെയും കാറില്‍ കയറ്റി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
|
ഗാസയിലെ സലാ അല്‍ ദീന്‍ തെരുവില്‍ ബിസ്‌ക്കറ്റ് വില്‍പ്പന നടത്തുന്ന കമര്‍ സുബു എന്ന പെണ്‍കുട്ടിയാണ് ദൃശ്യത്തിലുള്ളതെന്ന് അല്‍ജസീറ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചു.
അമ്മ ഹനാനിനൊപ്പം ഗസയിലെ അഭയാര്‍ഥിക്യാമ്പില്‍ കഴിയുന്ന കമറിന് പരിക്കേറ്റ സുമയ്യയെ കൂടാതെ ആറ് സഹോദരങ്ങള്‍ കൂടിയുണ്ട്. പിതാവിനെ യുദ്ധത്തിന്റെ ആദ്യനാളുകളില്‍ കാണാതായി. കമറിനെപ്പോലെ പതിനായിക്കണക്കിന് കുട്ടികള്‍ക്കാണ് യുദ്ധത്തില്‍ മാതാപിതാക്കളെ നഷ്ടമായത്.


