24
May 2026
Sun
24 May 2026 Sun
treasury balance

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ ഇറങ്ങി യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ ഖജനാവില്‍ ബാക്കിയുണ്ടായിരുന്നത് 5,429 കോടി രൂപ. ഈ മാസം ഒന്ന് വരെയുള്ള കണക്കാണിത്. ധനവകുപ്പിന്റെ വിവരാവകാശ മറുപടിയിലാണ് യുഡിഎഫ് നേതാക്കളുടെ വാദങ്ങള്‍ തള്ളുന്ന നിര്‍ണായക വിവരമുള്ളത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംസ്ഥാനത്ത് സാമ്പത്തിക നില പൂര്‍ണമായും തകര്‍ന്നടിഞ്ഞുവെന്നും ധവള പത്രം പുറത്തിറക്കുമെന്നും മുഖ്യമന്ത്രി വി.ഡി സതീശന്‍ പറഞ്ഞിരുന്നു. ധവള പത്രമിറക്കാന്‍ സര്‍ക്കാര്‍ തിരക്കിട്ട നീക്കം നടത്തുന്നതിനിടെയാണ് വിവരാവകാശ രേഖ പുറത്ത് വരുന്നത്.

കേരളം പാപ്പരായ സംസ്ഥാനമെന്ന എ കെ ആന്റണിയുടെ പ്രസ്താവന വിവാദമായിരുന്നു. പൂര്‍ണമായി തകര്‍ന്നടിഞ്ഞ സാമ്പത്തിക നിലയാണ് സംസ്ഥാനത്തുള്ളതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളത്തില്‍ നിലവിലെ സാമ്പത്തിക സ്ഥിതിയില്‍ ധവളപത്രം ഇറക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം മുസ്ലിം ലീഗ് നേതാവ് പി എം എ സലാമും ഖജനാവ് കാലിയാണെന്ന് ആരോപിച്ചിരുന്നു.

ALSO READ: കെഎം ഷാജി വര്‍ഗീയവാദിയെന്ന് വാട്‌സാപ്പില്‍ കമന്റിട്ട പോലീസുകാരന് സസ്‌പെന്‍ഷന്‍

ആന്റണിയുടെ പരാമര്‍ശത്തിനു പിന്നാലെ ഖജനാവ് കാലിയല്ലെന്നും 6000 കോടി രൂപ ബാക്കി വെച്ചാണ് സര്‍ക്കാര്‍ പടിയിറങ്ങിയതെന്നുമാണ് കെ.എന്‍ ബാലഗോപാല്‍ മറുപടി നല്‍കിയിരുന്നത്.

പൂച്ച പെറ്റുകിടന്നെന്ന് ആക്ഷേപിച്ച ഖജനാവില്‍ പണമുള്ളത് കൊണ്ടാണ് ഗ്യാരണ്ടികള്‍ നടപ്പാക്കാന്‍ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

When the UDF government came to power the balance in the treasury was Rs. 5429 crore