03
Jun 2023
Thu
03 Jun 2023 Thu

കടലിന്റെ അടിത്തട്ടില്‍ കിടക്കുന്ന ടൈറ്റാനിക്കിന്റെ അവശിഷ്ടം കാണാന്‍ പോകവെ കാണാതായ ടൈറ്റന്‍ മുങ്ങിക്കപ്പലിന് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു. മുങ്ങിക്കപ്പലിലെ ഓക്‌സിജന്‍ ലഭ്യതാ സമയപരിധിയായ 96 മണിക്കൂര്‍ അവസാനിച്ച ശേഷവും അഞ്ചംഗസംഘം സഞ്ചരിച്ച ടൈറ്റന്‍ കണ്ടെത്താനാവാത്തത് രക്ഷാപ്രവര്‍ത്തകരെ അങ്കലാപ്പിലാക്കിയിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

22 അടി മാത്രം നീളമുള്ള ടൈറ്റനു വേണ്ടി ഇതിനകം രക്ഷാപ്രവര്‍ത്തകർ കടലിന്റെ 10000 ചതുരശ്ര മൈല്‍ തിരഞ്ഞുകഴിഞ്ഞു. നിശ്ചിത ഇടവേളകളില്‍ കടലിന്റെ അടിയില്‍ നിന്നു കേള്‍ക്കുന്ന ശബ്ദത്തിന്റെ ഉറവിടം മുങ്ങിക്കപ്പലാണോയെന്ന പ്രതീക്ഷ രക്ഷാപ്രവര്‍ത്തകര്‍ക്കുണ്ടായിരുന്നു. എന്നാല്‍ തിരച്ചില്‍ പുരോഗമിച്ചിട്ടും ടൈറ്റന്‍ കണ്ടെത്താനായിരുന്നില്ല.

ഫ്രഞ്ച് നാവികസേനയുടെ മുന്‍ ഉദ്യോഗസ്ഥന്‍ പോള്‍ ഹെന്‍ റി നാര്‍ജിയോലെറ്റ്, ബ്രിട്ടീഷ് ബില്യനയര്‍ ഹാമിഷ് ഹാര്‍ഡിങ്, പാക് കോടീശ്വരനായ ഷഹസാദാ ദാവൂദ്, മകന്‍ സുലൈമാന്‍, മുങ്ങിക്കപ്പലിന്റെ ഉടമസ്ഥരായ ഓഷ്യന്‍ഗേറ്റ് സിഇഒ സ്‌റ്റോക്ടണ്‍ റുഷ് എന്നിവരാണ് ടൈറ്റനിലുള്ളത്. കടലിന്റെ അടിത്തട്ടിലിലെ ദുഷ്‌കര തിരച്ചിലിനായി അവസാന ഘട്ടത്തില്‍ അധികൃതര്‍ വിദൂര നിയന്ത്രിത വാഹനം(ആര്‍സിവി)വിന്യസിച്ചിട്ടുണ്ട്.

നോര്‍ത്ത് അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടിലില്‍ വിപുലമായ തിരച്ചിലിനാണ് ഇവയെ നിയോഗിച്ചിരിക്കുന്നത്. മനുഷ്യര്‍ നടക്കുന്നതു പോലെ വളരെ പതിയെ ആയിരിക്കും ഇവ അടിത്തട്ടിലില്‍ പരിശോധിക്കുക. വളരെയധികം സമയം ഇതിന് എടുക്കുമെന്നതാണ് രക്ഷാപ്രവര്‍ത്തകരെ അലട്ടുന്നത്. 96 മണിക്കൂര്‍ മാത്രമാണ് ടൈറ്റനിലെ ഓക്‌സിജന്‍ ലഭ്യത. ഇത് തീര്‍ന്നാലുടന്‍ സഞ്ചാരികള്‍ ഓക്‌സിജന്‍ ഇല്ലാതെ പിടഞ്ഞുമരിക്കുമെന്നതാണ് രക്ഷാപ്രവര്‍ത്തകര്‍ നേരിടുന്ന വലിയ പ്രതിസന്ധി. സമുദ്രത്തിന്റെ നാലായിരം അടി ആഴത്തിൽ വരെയാണ് ടെെറ്റന് സഞ്ചരിക്കാനാവുക. ടൈറ്റാനിക് അവശിഷ്ടം കിടക്കുന്നത് 4000ത്തോളം അടി അടുത്താണ്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക