24
Jul 2024
Sat
24 Jul 2024 Sat
Kannur treasure found

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ അജ്ഞാത വസ്തുക്കള്‍ എന്ത് കണ്ടാലും ആളുകള്‍ക്ക് അടുക്കാന്‍ പേടിയാണ്. (While digging in Kannur, the object found was thought to be a bomb and thrown away; Got the treasure) ബോംബിന്റെ ആകൃതിയിലാണെങ്കില്‍ പറയുകയും വേണ്ട. എന്നാല്‍, ഇത്തവണ കഥ മാറി. കണ്ണൂര്‍ ജില്ലയിലെ ശ്രീകണ്ഠപുരത്താണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബോംബെന്നു കരുതി പേടിച്ചാണ് അവര്‍ ആ പാത്രം വലിച്ചെറിഞ്ഞത്. പക്ഷേ, ഏറില്‍ പാത്രം പൊട്ടിയപ്പോള്‍ പുറത്തു വന്നത് നിധിക്കൂമ്പാരം. 17 മുത്തുമണികള്‍, 13 സ്വര്‍ണ പതക്കങ്ങള്‍, കാശുമാലയുടെ ഭാഗമെന്നു കരുതുന്ന 4 പതക്കങ്ങള്‍, പഴയകാലത്തെ 5 മോതിരങ്ങള്‍, ഒരു സെറ്റ് കമ്മല്‍, ഒട്ടേറെ വെള്ളിനാണയങ്ങള്‍. തൊഴിലുറപ്പു തൊഴിലാളികളായ അവര്‍ ഉടന്‍ വിവരം പഞ്ചായത്തിലറിയിച്ച് പൊലീസിനു കൈമാറി.

kannur treasure pot found

നിധി കണ്ടെത്തിയ പാത്രം

കണ്ണൂര്‍ ചെങ്ങളായി പഞ്ചായത്തിലെ പരിപ്പായി ഗവ. എല്‍പി സ്‌കൂളിനടുത്തു സ്വകാര്യ ഭൂമിയില്‍ മഴക്കുഴി എടുത്തു കൊണ്ടിരിക്കെയാണ് ചേലോറ സുലോചനയുടെ നേതൃത്വത്തിലുള്ള 18 തൊഴിലാളികള്‍ക്ക് കുടം പോലുള്ള പാത്രം ലഭിച്ചത്. ജില്ലയില്‍ ഇത്തരത്തില്‍ ബോംബുകള്‍ കണ്ടെത്തുന്നത് പതിവായതിനാല്‍ മണ്ണില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ പാത്രവും ആദ്യം ബോംബാണെന്നാണു കരുതിയത്. വലിച്ചെറിഞ്ഞതോടെയാണ് പാത്രം പൊട്ടി നിധി പുറത്തുവന്നത്.

നിധിയാണെന്നു തിരിച്ചറിഞ്ഞതോടെ ഇവര്‍ ചെങ്ങളായി പഞ്ചായത്ത് ഓഫിസില്‍ വിവരമറിയിക്കുകയും പൊലീസെത്തി ഏറ്റുവാങ്ങുകയും ചെയ്തു. പൊലീസ് നിധി തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കി. പുരാവസ്തു വകുപ്പിനെ വിവരം അറിയിച്ചതായി എസ്‌ഐ എം.പി.ഷിജു പറഞ്ഞു.

നിധിയിലെ നാണയങ്ങളില്‍ വര്‍ഷം രേഖപ്പെടുത്തിയിട്ടില്ല. നാണയങ്ങള്‍ പരിശോധിച്ചു പഴക്കം നിര്‍ണയിക്കാമെന്ന് പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ഇ.ദിനേശന്‍ പറഞ്ഞു. ക്ഷേത്രങ്ങളിലും തറവാടുകളുടെ പടിഞ്ഞാറ്റകളിലും സൂക്ഷിക്കുന്ന മൂലഭണ്ഡാരത്തിന്റെ മാതൃകയാണ് നിധി അടങ്ങിയിരുന്ന പാത്രത്തിന്. ഇത്തരം ഭണ്ഡാരങ്ങളില്‍ ആഭരണങ്ങളും പണവും സൂക്ഷിക്കാറുണ്ട്. മോഷ്ടിക്കപ്പെടാതിരിക്കാന്‍ പഴമക്കാര്‍ ഒളിപ്പിച്ചതാകാനും സാധ്യതയുണ്ട്. സ്വര്‍ണം പൂശിയതാണോയെന്നും വ്യക്തമല്ല.