|
മുംബൈ: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലം എന്തായിരിക്കുമെന്ന് രാജ്യത്തെ പ്രശസ്തരായ രണ്ട് രാഷ്ട്രീയ തന്ത്രജ്ഞന്‍മാര്‍ പ്രവചിച്ചപ്പോള്‍ ശരിയായത് യോഗേന്ദ്രയാദവിന്റെത്. അടിമുടി തെറ്റിയത് പ്രശാന്ത് കിഷോറിന്റെതും. രണ്ട് പേരുടെയും.പ്രവചനങ്ങൾ വലിയ തോതിൽ ചർച്ച ആകുകയും ചെയ്തു.
ബി.ജെ.പി ഇത്തവണയും 300 സീറ്റ് കടക്കും, ഒരുപക്ഷേ 320 വരെ ഉയര്‍ന്നേക്കാമെന്നുമായിരുന്നു 2014ല്‍ മോദിയുടെ പ്രചാരണചുമതലയുണ്ടായിരുന്ന പ്രശാന്ത് കിഷോറിന്റെ പ്രവചനം. എന്നാല്‍, ഇതിന് വിരുദ്ധമായിരുന്നു രാഷ്ട്രീയ ശാസ്ത്രജ്ഞന്‍ കൂടിയായ യോഗേന്ദ്രയാദവിന്റെ നിരീക്ഷണം.
ബി.ജെ.പിയുടെ സീറ്റുകളുടെ എണ്ണം കഴിഞ്ഞതവണ കിട്ടിയ 303ന് അടുത്തെത്തില്ല, കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 272 തികയില്ല, ഇപ്പോഴത്തെ സാഹചര്യത്തില്‍ 250ല്‍ കൂടുതല്‍ കിട്ടാന്‍ സാധ്യതയില്ലെന്നും യോഗേന്ദ്ര യാദവ് പ്രവചിക്കുകയുണ്ടായി. ഒരുപക്ഷേ 230 സീറ്റിലും താഴേക്ക് പോയേക്കാമെന്നും അദ്ദേഹം പറയുകയുണ്ടായി. ഈ പ്രവചനം ശരിയാവുകയുംചെയ്തു. ബിജെപി അനുകൂല മാധ്യമങ്ങളുടെ നിലപാട് ആവർത്തിച്ച് പ്രശാന്ത് കിഷോർ നടത്തിയ പ്രവചനം വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു.
Lok Sabha Election Results 2024: Who Looks Smarter Today? Yogendra Yadav or Prashant Kishor?


