15
Jan 2025
Sun
15 Jan 2025 Sun
D6Lzr2tUIAEIcAe "നിങ്ങൾ എന്തിന് കുട്ടികളെ പ്രസവിച്ചു"?, സ്കൂളിലെ ഫീസിനെ കുറിച്ച് പരാതി പറഞ്ഞ രക്ഷിതാക്കളോട് രമേശ് ഭിദൂരി, വിവാദം | Video

 

whatsapp "നിങ്ങൾ എന്തിന് കുട്ടികളെ പ്രസവിച്ചു"?, സ്കൂളിലെ ഫീസിനെ കുറിച്ച് പരാതി പറഞ്ഞ രക്ഷിതാക്കളോട് രമേശ് ഭിദൂരി, വിവാദം | Video
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡൽഹി: വർഗീയതയും വിദ്വേഷവും സ്ത്രീ വിരുദ്ധതയും പതിവാക്കിയ ബിജെപി നേതാവ് രമേശ് ബിദൂരി വീണ്ടും വിവാദത്തിൽ. നിങ്ങൾ എന്തിന് കുട്ടികളെ പ്രസവിച്ചു എന്നാണ് സ്കൂളിലെ ഫീസിനെ കുറിച്ച് പരാതി പറഞ്ഞ രക്ഷിതാക്കളോട് രമേശ് ഭിദൂരി ചോദിച്ചത്. ഡൽഹിയിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ രമേശിൻ്റെ അവഹേളന വീഡിയോ പുറത്തുവന്നത് ബിജെപിയെ പ്രതിരോധത്തിൽ ആക്കി.

ബി.ജെ.പി നേതാവ് രമേഷ് ബിധുരി സ്‌കൂളിലെ രക്ഷിതാക്കളോട് ആക്ഷേപ പരാമർശങ്ങൾ നടത്തുന്ന വീഡിയോ ഇന്നാണ് ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടത്. കൽക്കാജി നിയോജക മണ്ഡലം സ്ഥാനാർത്ഥി ആണ് രമേശ്. മണ്ഡലത്തിലെ ചില സ്വകാര്യ സ്‌കൂളിലുകളിലെ ഫീസ് വർദ്ധനയെക്കുറിച്ച് ആശങ്കാകുലരായ മാതാപിതാക്കൾ പരാതിപ്പെടുകയും സഹായത്തിനായി അഭ്യർത്ഥിക്കുകയും ചെയ്യുമ്പോൾ ആണ് രമേശ് അവരെ അവഹേളിച്ചത്.


സംഭവത്തിൽ വലിയ പ്രതിഷേധം ആണ് മണ്ഡലത്തിലും പുറത്തും ഉയരുന്നത്. സംഭവത്തിൽ നിരവധി രക്ഷിതാക്കൾ രമേശിനെതിരെ ശക്തമായ വിമർശനവുമായി രംഗത്ത് വന്നു. തിരഞ്ഞെടുപ്പ് സമയത്ത്, ഈ രാഷ്ട്രീയക്കാർ ഞങ്ങളുടെ വീട്ടുവാതിൽക്കൽ പ്രത്യക്ഷപ്പെടുന്നു, അവർക്ക് വോട്ട് ചെയ്യാൻ അഭ്യർത്ഥിക്കുന്നു. അത് കഴിഞ്ഞാൽ അതിക്ഷേപവും – രോഷാകുലരായ മാതാപിതാക്കൾ പറഞ്ഞു.

“കുട്ടികൾ വേണോ വേണ്ടയോ എന്ന് നമ്മൾ രാഷ്ട്രീയക്കാരോട് ചോദിക്കണോ?” മറ്റൊരു രക്ഷിതാവ് പറഞ്ഞു.

രമേശ് ബിജെപിയുടെ മുഖ്യമന്ത്രി മുഖമാണെന്ന ആം ആദ്മി പാർട്ടി (എഎപി) നേതാവ് അരവിന്ദ് കെജ്‌രിവാൾ നേരത്തേ പറഞ്ഞിരുന്നു.

മുമ്പും പലതവണ വിവാദ പ്രസ്താവനകൾ നടത്തിയ രമേശിനെ ബിജെപി രമേശിനെ സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് നീക്കുമെന്ന് റിപോർട്ട് ഉണ്ടായിരുന്നു. ഇതിനിടെ ആണ് പുതിയ വിവാദം. വയനാട് എം.പി പ്രിയങ്ക ഗാന്ധി, ഡൽഹി മുഖ്യമന്ത്രി അതിഷി മെർലീന എന്നിവരെ ഈയടുത്ത് രമേശ് അധക്ഷേപിച്ചിരുന്നു. മുൻ ബിഎസ്പി എംപി ഡാനിഷ് അലിയെ പാർലമെൻ്റിൽ വച്ച് ഭീകരവാദിയെന്ന് വിളിച്ചതിന് നടപടി നേരിടുകയും ചെയ്തു.

Why did you give birth, BJP’s Ramesh Bidhuri asks parents

 

\