29
May 2023
Mon
29 May 2023 Mon

കോട്ടയം: പങ്കാളിയെ കൈമാറിയുള്ള സെക്‌സ് റാക്കറ്റ് കേസിലെ പരാതിക്കാരിയെ കൊന്ന ഭർത്താവും മരിച്ചു. വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഷിനോ മാത്യുവാണ് മരിച്ചത്. ആരോഗ്യനില വഷളായതിനെ തുടർന്ന് ഇന്ന് പുലർച്ചെയായിരുന്നു മരണം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഭാര്യയെ വെട്ടിക്കൊന്ന കേസിൽ ചോദ്യം ചെയ്യാനിരിക്കേയായിരുന്നു ഷിനോയുടെ മരണം. മെയ് 19ന് രാവിലെയാണ് പരാതിക്കാരിയെ വീട്ടിൽ കയറി ഷിനോ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ ബന്ധുക്കൾ എത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

തുടർന്ന് വൈകീട്ടോടെയാണ് ഷിനോ മാത്യുവിനെ വിഷം കഴിച്ച നിലയിൽ ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് പൊലീസെത്തി വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.

നേരത്തെ യുവതി നൽകിയ പരാതിയിൽ ഭർത്താവ് അടക്കം 9 പേർക്കെതിരെ പൊലീസ് കേസ് എടുത്തിരുന്നു. 2014 ആയിരുന്നു പരാതിക്കാരിയുടെ വിവാഹം. വിദേശത്തായിരുന്ന ഭർത്താവ് നാട്ടിൽ തിരിച്ചെത്തിയ ശേഷം 2018 മുതലാണ് ഇത്തരം ബന്ധങ്ങൾക്ക് നിർബന്ധിച്ച് തുടങ്ങിയതെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. ഭർത്താവിന്റെ പീഡനം സഹിക്കാനാവാതെ വന്നതോടെയാണ് യുവതി ദുരിതം തുറന്നു പറഞ്ഞത്. ഇതിന് പിന്നാലെയായിരുന്നു യുവതി വെട്ടേറ്റ് കൊല്ലപ്പെടുന്നത്.