02
Sep 2023
Sun
02 Sep 2023 Sun

ദൗത്യത്തിനിടെ മയക്കുവെടിവിദഗ്ധനെ കാട്ടാന ചവിട്ടിക്കൊന്നു. കര്‍ണാടകയിലെ ഹസന്‍ ജില്ലയില്‍ കഴിഞ്ഞദിവസമാണ് സംഭവം. മുറിവേറ്റ കാട്ടാനയ്ക്ക് ചികില്‍സ നല്‍കുന്നതിനായി എത്തിയ മയക്കുവെടിവിദഗ്ധന്‍ വെങ്കടേഷിനാണ് ദൗത്യത്തിനിടെ ദാരുണാന്ത്യം സംഭവിച്ചത്. മറ്റൊരാനയുമായി ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് പരിക്കേറ്റ ഭീമ എന്ന കാട്ടാനയാണ് വെങ്കടേഷിനെ ചവിട്ടിക്കൊന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വന്യമൃഗങ്ങളെ മയക്കുവെടിവച്ചു പിടികൂടുന്നതില്‍ അഗ്രഗണ്യനായിരുന്നു 64കാരനായ വെങ്കടേഷ്. വനംവകുപ്പില്‍ നിന്ന് വിരമിച്ച അദ്ദേഹത്തെ ഭീമയെ പിടികൂടുന്നതിനായി ഉദ്യോഗസ്ഥര്‍ വിളിച്ചുവരുത്തുകയായിരുന്നു. മയക്കുവെടിവയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ ആന വെങ്കടേഷിനെ ഓടിക്കുകയും നിലത്തുവീണപ്പോള്‍ ചവിട്ടുകയുമായിരുന്നു.

കൂടെയുണ്ടായിരുന്ന വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ബഹളംവച്ച് ആനയെ ഓടിച്ചശേഷം വെങ്കടേഷിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
വെങ്കടേഷിന്റെ കുടുംബത്തിന് വനംവകുപ്പ് 15 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. 1987ല്‍ വനംവകുപ്പില്‍ കരാര്‍ജീവനക്കാരനായ ജോലിയില്‍ പ്രവേശിച്ച വെങ്കടേഷ് 2019ലാണ് സര്‍വീസില്‍ നിന്ന് വിരമിച്ചത്. എന്നാല്‍ ഇതിനു ശേഷം പലപ്പോഴും വനംവകുപ്പ് വെങ്കിടേഷിന്റെ സഹായം തേടിയിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക