17
Feb 2024
Sat
17 Feb 2024 Sat
will continue war in ramadan unless hamas release hostages says israel

ഹമാസ് ബന്ദികളാക്കിയ തങ്ങളുടെ പൗന്മാരെ വിട്ടയച്ചില്ലെങ്കിലും റമദാനിലും ആക്രമണം തുടരുമെന്ന് ഇസ്രായേല്‍ യുദ്ധ കാബിനറ്റ് മന്ത്രി ബെന്നി ഗാന്റ്‌സ്. വെടിനിര്‍ത്തല്‍ കരാര്‍ വ്യവസഥകള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത യുദ്ധമന്ത്രിസഭയുടെയും സര്‍ക്കാരിന്റെയും യോഗങ്ങളില്‍ തീരുമാനമായില്ലെന്ന ഇസ്രായേല്‍ മാധ്യമങ്ങള്‍ അറിയിച്ചു.(will continue war in ramadan unless hamas release hostages says israel)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മന്ത്രിമാര്‍ക്കിടയിലും അഭിപ്രായ ഭിന്നത ശകതമാണ. ഗസയിലേക്കു കൂടുതല്‍ സഹായം എത്തിച്ച് സംഘര്‍ഷത്തിന് അയവുവരുത്തണമെന്ന മധ്യസ്ഥ രാജ്യങ്ങളുടെ ആവശ്യവും ഇസ്രായേല്‍ അംഗീകരിച്ചില്ല. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 87 പേര്‍ കൂടി കൊല്ലപ്പെട്ടതോടെ ഗസയിലെ ആകെ മരണം 28,663 ആയി. ആശുപത്രികള്‍ക്കു നേരെയുള്ള ആക്രമണവും ഇസ്രായേല്‍ തുടരുകയാണ്.