21
Nov 2024
Wed
21 Nov 2024 Wed
Will Lionel Messi come to Kerala

തിരുവനന്തപുരം: അര്‍ജന്റീനക്ക് കനകക്കിരീടം നേടിക്കൊടുത്ത മിശിഹ ലയണല്‍ മെസി കേരളത്തിലെ പുല്‍മേടുകളില്‍ പന്തുതട്ടാനെത്തുമോ? അര്‍ജന്റീന ഫുട്‌ബോള്‍ ടീ പന്ത് തട്ടാന്‍ കേരളത്തിന്റെ മണ്ണിലിറങ്ങുന്നത് സംബന്ധിച്ചാണ് ഓരോ ആരാധകരും പരസ്പരം ചോദിക്കുന്നത്. ടീമിന് കേരളത്തിലേക്ക് വരാനുള്ള അനുമതി അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ നല്‍കിയെന്നാണ് സൂചനയെന്നും അടുത്ത വര്‍ഷം ഓക്ടോബറിലാകും ടീം കേരളത്തില്‍ എത്തുകയെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇക്കാര്യത്തില്‍ ഇന്ന് സ്ഥിരീകരണം ഉണ്ടാകും. കായിക മന്ത്രി വി അബ്ദുറഹിമാന്‍ ഇന്ന് മാധ്യമങ്ങളെ കണ്ട് കൂടുതല്‍ വിവരങ്ങള്‍ അറിയിക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അര്‍ജന്റൈന്‍ ടീം എത്തിയാല്‍ തന്നെയും അതില്‍ മെസ്സി ഉണ്ടാകുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. മെസ്സിയുടെ കാര്യത്തില്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനാണ് അന്തിമ തീരുമാനം എടുക്കുക. മത്സര നടത്തിപ്പിനായി ഭീമമായ തുകയാകും ആവശ്യംവരിക. നൂറ് കോടിയിലധികം ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. ഇത് സ്‌പോണ്‍സര്‍ വഴിയാകും കണ്ടെത്തുക. കേരളത്തില്‍ രണ്ട് മത്സരങ്ങളാകും ടീം കളിക്കുക. ഏഷ്യയിലെ പ്രമുഖ രണ്ട് ടീമുകളാകും അര്‍ജന്റീനയുമായി കളിക്കുക.

ഖത്തറിലെ ലോകകപ്പ് വിജയത്തിന് പിന്നാലെ ലോകചാംപ്യന്‍മാരെ കേരളത്തിലെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ കായികമന്ത്രി വി അബ്ദുറഹിമാന്‍ നടത്തിയിരുന്നു. എന്നാല്‍ മെസ്സി കേരളത്തിലെത്തുമോ എന്ന കാര്യത്തില്‍ വ്യക്തതയുണ്ടായിരുന്നില്ല.

Will Lionel Messi come to Kerala, confirmation today