കാലവര്‍ഷം കനത്തു പെയ്യുന്ന സാഹചര്യത്തില്‍ മിക്കവരുടെയും ചോദ്യം ഇതാണ് പ്രളയത്തിന് സാധ്യതയുണ്ടോ? (Will there be floods this time in Kerala? Here’s what weather forecasters says) ജനജാഗ്രതാ സമിതികള്‍ തയാറായിരിക്കാന്‍ പലയിടത്തും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 4 ദിവസം കൂടി മഴ കനക്കുമെന്ന് ഔദ്യോഗിക കാലാവസ്ഥ മുന്നറിയിപ്പുണ്ട്. ഇതുകാരണം 29 വരെ തീര്‍ച്ചയായും ജാഗ്രത വേണമെന്നാണ് കാലവാസ്ഥാ പ്രവചകരുടെ മുന്നറിയിപ്പ്.
|
ഇപ്പോള്‍ മറാത്ത് വാഡക്ക് മുകളില്‍ ഒരു ന്യൂനമര്‍ദ്ദവും മധ്യ കിഴക്കന്‍ അറബിക്കടലിന് മുകളില്‍ ഒരു ചക്രവാത ചുഴിയും നിലനില്‍ക്കുന്നു. ഇന്ന് ബംഗാള്‍ ഉള്‍ക്കടലില്‍ മധ്യപടിഞ്ഞാന്‍ മേഖലയില്‍ ഒരു ന്യൂനമര്‍ദം രൂപപ്പെടും. പടിഞ്ഞാറന്‍കാറ്റ് കേരളത്തിന് മുകളില്‍ 30- 35 നോട്‌സ് വേഗത്തില്‍ തുടരുന്നു.
ALSO READ: ആലപ്പുഴ ബീച്ചില്‍ കാറ്റടിച്ചു തട്ടുകട മറിഞ്ഞ് ദേഹത്ത് വീണ് 18കാരി മരിച്ചു
അതേസമയം, മണ്‍സൂണ്‍ വ്യാപനം ഇപ്പോഴും ലോ ലെവലില്‍ തന്നെയാണ്. മിഡ് ലെവലിലും മണ്‍സൂണ്‍ സാന്നിധ്യം അറിയിക്കാറുണ്ട്. ഇപ്പോള്‍ ഇടിക്ക് ഇടം നല്‍കുന്നത് കാറ്റ് ഈ മധ്യ ഉയരത്തില്‍ സജീവ സാന്നിധ്യം ഇല്ലാത്തത് കൊണ്ടാണ്.
ഇന്ന് മുതല്‍ കാറ്റ് ചിതറാന്‍ സാധ്യതയുണ്ട്. കേന്ദ്രീകൃത കാറ്റ് വീശല്‍ ഇന്ന് ന്യൂനമര്‍ദ്ദം വരുന്നതോടെ ഉണ്ടാകുമോ എന്ന് കണ്ടറിയണം. മഴ ശക്തി കുറയുന്നോ എന്ന് ഇന്നു മുതല്‍ നിരീക്ഷിക്കണം.
29 വരെ മഴ ഉണ്ടാകും. പക്ഷേ ശക്തി കുറയാനും ഇടവേള കിട്ടാനും സാധ്യതയുണ്ട്. ചിലയിടങ്ങളില്‍ സൂര്യന്‍ കുറച്ച് നേരം മുഖം കാണിച്ചാലും അത്ഭുതപ്പെടേണ്ട.
നിലവില്‍ പലയിടത്തും വെള്ളം പൊങ്ങിയ ഇടത്ത് വെള്ളം ഇറങ്ങാന്‍ ഇടവേള സഹായിക്കും. ഇന്ന് കൂടി ഇന്നലത്തെ പോലെ ജാഗ്രത വേണം. പിന്നീട് ജാഗ്രതാ നിറങ്ങള്‍ കുറയ്ക്കാന്‍ കഴിയും.
ഈ സാഹചര്യത്തില്‍ പ്രളയം തല്‍ക്കാലം പേടിക്കേണ്ടതില്ലെന്നാണ് കാലവസ്ഥാ വിദഗ്ധരുടെ പക്ഷം. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുന്നതും പുഴകള്‍ നിറഞ്ഞൊഴുകുന്നതും സ്വാഭാവികമാണ്. തീരത്തുള്ളവര്‍ മതിയായ മുന്‍കരുതല്‍ സ്വീകരിക്കണെന്നും വിദഗ്ധര്‍ പറയുന്നു.


