29
Jul 2024
Sat
29 Jul 2024 Sat

തിരുവനന്തപുരം: കാട്ടാക്കടയില്‍ യുവതിയെയും സുഹൃത്തിനെയും വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കുരുതംകോട് പാലയ്ക്കല്‍ ഞാറവിള വീട്ടില്‍ പ്രമോദ് (35), സുഹൃത്ത് പാലയ്ക്കല്‍ വെട്ടുവിള വീട്ടില്‍ റീജ (45) എന്നിവരാണ് മരിച്ചത്. റീജയെ കിടപ്പുമുറിയില്‍ കൈയിലും കഴുത്തിലും മുറിവേറ്റ നിലയിലാണ് കണ്ടെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റീജയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം പ്രമോദ് ഇതേ മുറിയില്‍ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. എട്ടു വര്‍ഷമായി ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു കഴിയുന്ന റീജയുടെ കൂടെയായിരുന്നു പ്രമോദിന്റെ താമസം. റീജക്ക് രണ്ട് കുട്ടികള്‍ ഉണ്ട്.

പ്രമോദ് താമസിക്കുന്ന വീട്ടിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. റീജ കൈയിലും കഴുത്തിലും മുറിവേറ്റ് കട്ടിലില്‍ മരിച്ചുകിടക്കുന്ന നിലയിലും പ്രമോദ് തൂങ്ങിമരിച്ച നിലയിലുമായിരുന്നു. റീജയെ കൊലപ്പെടുത്തിയ ശേഷം പ്രമോദ് ആത്മഹത്യ ചെയ്‌തെന്നാണ് പ്രാഥമിക നിഗമനം.

കൂലിപ്പണിക്കാരനാണ് പ്രമോദ്. സ്വകാര്യ സ്ഥാപനത്തിലെ കളക്ഷന്‍ ഏജന്റായി പ്രവര്‍ത്തിച്ചുവരികയാണ് റീജ. റീജയ്ക്ക് രണ്ടു മക്കളുണ്ട്. അമ്മയെ കാണാനില്ലെന്ന് കാണിച്ച് ഇവര്‍ നേരത്തേ കാട്ടാക്കട പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്.

ഭര്‍ത്താവ് ഉപേക്ഷിച്ച ശേഷം റീജ, പ്രമോദിന്റെ വീട്ടില്‍ സ്ഥിരമായി എത്താറുണ്ടെന്നാണ് നാട്ടുകാര്‍ നല്‍കിയ മൊഴി. പൊലീസ് അന്വേഷണമാരംഭിച്ചു.

woman and male friend found dead inside house in kattakada