23
Dec 2024
Mon
23 Dec 2024 Mon
woman and others arrested for honeytrapped and looted man

യുവാവിനെ ഹണിട്രാപ്പില്‍ പെടുത്തി അപ്പാര്‍ട്ട്‌മെന്റില്‍ വിളിച്ചുവരുത്തിയ ശേഷം മൊബൈല്‍ഫോണും പണവും തട്ടിയെടുത്ത സംഭവത്തില്‍ യുവതിയും രണ്ടു യുവാക്കളും പിടിയില്‍. വലപ്പാട് ബീച്ച് ഇയ്യാനി ഹിമ( 25), കരയാമുട്ടം ചിക്കവയലില്‍ സ്വാതി (28), ചാമക്കാല ഷിബിന്‍ നൗഷാദ് എന്നിവരാണ് പിടിയിലായത്. കേസില്‍ മറ്റൊരാളെ കൂടി പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നാട്ടിക സ്വദേശിയായ യുവാവിനെ തൃപ്രയാറുള്ള അപ്പാര്‍ട്ട്‌മെന്റിലേക്ക് വിളിച്ചുവരുത്തിയായിരുന്നു സംഘം പിടിച്ചുപറി നടത്തിയത്. യുവാവിനെ മുറിയില്‍ പൂട്ടിയിട്ട് ആക്രമിക്കുകയും യുവാവിന്റെ പക്കലുണ്ടായിരുന്ന ഒന്നരലക്ഷം രൂപ വിലമതിക്കുന്ന മൊബൈല്‍ ഫോണും കഴുത്തില്‍ കിടന്നിരുന്ന മാലയും പോക്കറ്റില്‍ നിന്ന് 5000 രൂപയും സംഘം തട്ടിയെടുക്കുകയായിരുന്നു.

ഡിസംബര്‍ 23നായിരുന്നു പ്രതികള്‍ യുവാവിനെ സ്വാതിയെക്കൊണ്ട് അപ്പാര്‍ട്ട്‌മെന്റില്‍ വിളിച്ചുവരുത്തി മര്‍ദ്ദിക്കുകയും പിടിച്ചുപറിക്കിരയാക്കുകയും ചെയ്തത്. തട്ടിപ്പിനിരയായ യുവാവ് നല്‍കിയ പരാതിയില്‍ വലപ്പാട് പോലീസ് നടത്തിയ അന്വേഷത്തിലാണ് പ്രതികള്‍ പിടിയിലായത്. സംഘത്തില്‍ വലപ്പാട് ഇന്‍സ്‌പെക്ടര്‍ എം.കെ.രമേശ്, എസ്‌ഐ എബിന്‍, എഎസ്‌ഐ റംല, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ പ്രബിന്‍, മനോജ്, സുമി എന്നിവരാണ് ഉണ്ടായിരുന്നത്.