കാസര്‍കോട്: പ്രസവത്തിന് പിന്നാലെയുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് യുവതി മരിച്ചു. ഉദുമ പടിഞ്ഞാറിലെ അബ്ദുല്ല – മറിയംബി ദമ്പതികളുടെ മകളും നെല്ലിക്കുന്നിലെ ജമാലിന്റെ ഭാര്യയുമായ ഫാത്വിമത് തസ്‌ലീമ (29) ആണ് മരിച്ചത്.(woman dies after delivery due to bleeding)
|
വ്യാഴാഴ്ച രാവിലെ 9.30ഓടെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രില്‍ ആണ്‍കുഞ്ഞിന് ജന്‍മം നല്‍കിയതിനു പിന്നാലെയാണ് തസ്‌ലീമയ്ക്ക് രക്തസ്രാവമുണ്ടായത്. എന്നാല്‍ ആശുപത്രി അധികൃതര്‍ വൈകിയാണ് ഇക്കാര്യം അറിയിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. രക്തസ്രാവം തടയാന്‍ ഗര്‍ഭപാത്രം എടുത്ത് കളയണമെന്ന് ആശുപത്രി അധികൃതര്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് ഇതിനു സമ്മതം നല്‍കി. എന്നാല്‍
ഗര്‍ഭപാത്രം എടുത്ത് കളഞ്ഞിട്ടും രക്തസ്രാവം തടയാന്‍ കഴിഞ്ഞില്ലെന്ന് പറഞ്ഞ് ആശുപത്രി അധികൃതര്‍ കൈയൊഴിഞ്ഞതോടെ യുവതിയെ വൈകീട്ടോടെ മംഗളൂരിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
എന്നാല്‍ അവിടെയെത്തി വൈകാതെ യുവതി മരിക്കുകയായിരുന്നു. ലാമിയ(6), ഡാനിഷ്(5) എന്നിവരാണ് യുവതിയുടെ മറ്റുമക്കള്‍. ഫസീല, അബ്ദുസമദ്, ഫര്‍സാന എന്നിവരാണ് സഹോദരങ്ങള്‍. ദുബായിലുള്ള പിതാവ് എത്തിയ ശേഷം തസ്‌ലീമയുടെ മൃതദേഹം നെല്ലിക്കുന്ന് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





