20
Jan 2026
Sun
20 Jan 2026 Sun
woman prime witness of husband's murder shot killed

ഭര്‍ത്താവിന്റെ കൊലക്കേസില്‍ മുഖ്യ സാക്ഷിയായ ഭാര്യയെ വെടിവച്ചുകൊന്നു.വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഷാലിമാര്‍ ബാഗില്‍ ശനിയാഴ്ചയാണ് സംഭവം. 44കാരിയായ രചന യാദവ് ആണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ഇവരെ തൊട്ടടുത്ത് നിന്ന് വെടിവച്ചത്. തലയ്ക്കു വെടിയേറ്റ രചന സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രചനയുടെ ഭര്‍ത്താവ് വിജേന്ദ്ര യാദവ് 2023ലാണ് കൊല്ലപ്പെട്ടത്. വിജേന്ദ്ര യാദവിനെ കൊലപ്പെടുത്തിയ കേസില്‍ സാക്ഷിയാണ് രചന. ഈ കേസില്‍ വിചാരണ നടന്നുവരുന്നതിനിടെയാണ് കൊലപാതകം. രചനയുടെ കൊലപാതകത്തിനു പിന്നില്‍ വിജേന്ദ്രയെ കൊന്നവര്‍ക്കു പങ്കുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

വിജേന്ദ്ര യാദവിനെ കൊന്ന കേസില്‍ ഭരത് യാദവടക്കം ആറുപേരാണ് പ്രതികള്‍. ഇവരില്‍ ഭരത് യാദവിനെ ഇനിയും പിടികൂടാനായിട്ടില്ല.

ALSO READ: ഒന്നാം ക്ലാസ് വിദ്യാര്‍ഥിയുടെ സ്‌കൂള്‍ ബാഗിനുള്ളില്‍ മൂര്‍ഖന്‍ പാമ്പ് കയറി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക