|
കോട്ടയം: അധ്യാപകനെതിരായ പീഡന പരാതി വ്യാജമായിരുന്നുവെന്ന് ഏഴ് വർഷത്തിനുശേഷം വെളിപ്പെടുത്തി യുവതി. ആയാംകുടി മധുരവേലി സ്വദേശി സി.ഡി. ജോമോനെതിരായ പീഡന പരാതിയാണ് എറണാകുളം സ്വദേശിനിയായ യുവതി പിൻവലിച്ചത്. അധ്യാപകൻറെ പള്ളിയിലെത്തി പരസ്യമായി കുറ്റസമ്മതം നടത്തിയ യുവതി കോടതിയിലെത്തി മൊഴി നൽകുകയും ചെയ്തു. ഇതോടെ വ്യാജ കേസിൽ ശിക്ഷയനുഭവിച്ച കടുത്തുരുത്തി ആയാംകുടി സ്വദേശിയായ ജോമോൻ സി. ദേവസ്യക്ത് മോചനത്തിന് വഴിതെളിഞ്ഞു.
18 വർഷം മഹാരാഷ്ട്രയിൽ നഴ്സായിരുന്ന ജോമോൻ നാട്ടിലെത്തി പാർട്ണർഷിപ്പിൽ പാരാമെഡിക്കൽ സ്ഥാപനം നടത്തിവരികയായിരുന്നു. പാർട്ണർഷിപ് പിരിഞ്ഞ് 2015ൽ വേറെ സ്ഥാപനം തുടങ്ങി. ഇതിനിടെയാണ് 2017 ഡിസംബറിൽ ആദ്യബാച്ചിലെ വിദ്യാർഥിനിയായ 21കാരി, അധ്യാപകനായ ജോമോനെതിരെ പീഡനത്തിന് പരാതി നൽകിയത്. പരിശീലനത്തിനായി കൊണ്ടുപോകുംവഴി പീഡിപ്പിച്ചെന്നായിരുന്നു പെൺകുട്ടിയുടെ പരാതി. ഇതിനു പിന്നാലെ ജോമോൻറെ ജീവിതം തന്നെ മാറിമറിഞ്ഞു. ഭാര്യക്കും ആറുവയസ്സും മൂന്നുമാസവും പ്രായമുണ്ടായിരുന്ന കുഞ്ഞുങ്ങൾക്കും മുന്നിൽനിന്നാണ് കേസിൽ കടുത്തുരുത്തി പൊലീസ് ജോമോനെ കൊണ്ടുപോയത്. രാത്രി ജാമ്യത്തിൽ പറഞ്ഞുവിട്ടു.
മൂന്നാംദിവസം മൊഴിയെടുക്കാനെന്ന്സ് പറഞ്ഞ് വീണ്ടും വിളിപ്പിച്ചു. അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തു ഒരുമാസം ജയിലിൽ അടച്ചു. ജാമ്യംകിട്ടി പുറത്തിറങ്ങിയെങ്കിലും, ബലാത്സംഗക്കേസിൽ അറസ്റ്റിലായി ജയിലിൽ കഴിഞ്ഞതിനാൽ ഇതുവരെ ആളുകളുടെ മുഖത്ത് നോക്കാതെയാണ്നോ കഴിഞ്ഞിരുന്നതെന്ന് ഇപ്പോൾ ജോമോൻ പറയുന്നു.
കൊലപാതകമോ പിടിച്ചുപറിയോ ആയിരുന്നെങ്കിൽപോലും ഇത്ര അപമാനമില്ലായിരുന്നുവെന്ന് ജോമോൻ തിരിച്ചറിഞ്ഞു. അറസ്റ്റിലായതോടെ സ്ഥാപനം പൂട്ടി. ജീവിക്കാൻ വേറെ വഴിയില്ലാതായി. ജാമ്യവ്യവസ്ഥ പ്രകാരം പൊലീസ് സ്റ്റേഷനിൽ രാവിലെ 10.30നും 11.30നും ഇടയിൽ ഒന്നിടവിട്ട ദിവസങ്ങളിൽ ഒപ്പിടുകുയം വേണം. അതുകാരണം ജോലിക്ക് പോകാനും കഴിഞ്ഞില്ല. ദമ്പതികൾക്ക്ഭാ രണ്ട് മക്കളുണ്ട്. ഇക്കാരണത്താൽ ജോലിക്കും പോയില്ല. ഒടുവിൽ കൃഷിയിലേക്ക് തിരിഞ്ഞാണ് വരുമാനത്തിനുള്ള വക കണ്ടെത്തിയത്.
വാട്സ്ആപ് ഗ്രൂപ്പിൽ പഴയ സഹപാഠികളോടാണ് പരാതിക്കാരി തനിക്ക് അധ്യാപകനോട് നേരിട്ട് സംസാരിക്കണമെന്നും മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടത്. എന്നാൽ, ജോമോൻ തയാറായില്ല. ഇതുപസ്റ്റകാരം ജനുവരി 31ന് വിദ്യാർഥിനി കോടതിയിലെത്തി അധ്യാപകൻ പീഡിപ്പിച്ചിട്ടില്ലെന്ന് പരാതിക്കാരി മൊഴി നൽകി. മാർച്ച് 13ന് ജോമോൻ കുറ്റക്കാരനല്ലെന്ന ഉത്തരവ് വന്നു. 23ന്പ ള്ളിയിലെ ശുശ്രൂഷയ്ക്കിടെ പെൺകുട്ടി ജോമോനോടും കുടുംബത്തിനോടും പരസ്യമായി ക്ഷമ ചോദിക്കുകയും ചെയ്തു. പിന്നീടു കോടതിയിൽ ഹാജരായി മൊഴി കൊടുത്തതോടെ ജോമോനെ വിട്ടയച്ചു. വിദ്യാർഥിനികളുമായി മഹാരാഷ്ട്രയിലേക്ക് യാത്ര പോയപ്പോൾ മംഗള എക്സ്പ്രസിലെ ശൗചാലയത്തിൽവെച്ചും സ്ഥാപനത്തിൽവെച്ചും പീഡിപ്പിച്ചെന്നാണ് കുറ്റപത്രത്തിൽ പറഞ്ഞിരുന്നത്. എന്നാൽ, ആൺസുഹൃത്ത് നിർബന്ധിപ്പിച്ച് വെള്ളക്കടലാസിൽ ഒപ്പിടുവിക്കുകയായിരുന്നുവെന്നും കുറ്റപത്രത്തിൽ പറയുന്ന കാര്യങ്ങൾ കോടതിയിൽ വന്നപ്പോഴാണ് അറിഞ്ഞതെന്നുമാണ് പെൺകുട്ടി ഇപ്പോൾ പറയുന്നത്.
woman revealed that the harassment complaint she filed against teacher was false


