യുവതിയെ കൊന്ന് സ്യൂട്ട്‌കേസിലാക്കി വഴിയില്‍ തള്ളി. മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കൊലപാതകിയായ 22കാരനെ പോലീസ് പിടികൂടി. ഡല്‍ഹിയിലെ ഗാസിപൂറില്‍ ഇന്നലെ പുലര്‍ച്ചെയാണ് മൃതദേഹം അടക്കംചെയ്ത സ്യൂട്ട്‌കേസ് കാണുന്നത്.
|
വിവരമറിഞ്ഞ് പോലീസ് എത്തുകയും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുകയും ചെയ്തു. ഇതു പരിശോധിച്ചപ്പോള്‍ സ്യൂട്ട് കേസ് വഴിയില്‍ തള്ളുന്നതിനു തൊട്ടുമുമ്പ് സംശയാസ്പദ സാഹചര്യത്തില്‍ ഇതുവഴിയൊരു കാര്‍ വന്നുപോവുന്നതു പോലീസ് കണ്ടെത്തി. വാഹനനമ്പര്‍ വച്ചു നടത്തിയ അന്വേഷണത്തില്‍ ഡല്‍ഹി ലോണി സ്വദേശിയാണ് ഉടമയെന്ന് തിരിച്ചറിഞ്ഞു. ഇയാളോട് ചോദിച്ചപ്പോള്‍ വാഹനം അമിത് തിവാരി എന്നയാള്‍ക്ക് വിറ്റുവെന്ന വിവരം പോലീസിനു ലഭിച്ചു.
തുടര്‍ന്ന് അമിത് തിവാരി(22)യെ പോലീസ് കസ്റ്റഡിയിലെടുത്തു. ഗാസിയാബാദ് സ്വദേശിയായ ഇയാള്‍ ടാക്‌സ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഇയാളുടെ സുഹൃത്തും വെല്‍ഡിങ് മെക്കാനിക്കുമായ അനുജ് കുമാറിനെയും പോലീസിനെ പിടികൂടി. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ.
അമിത് തിവാരിയും ബന്ധുവായ ശില്‍പ പാണ്ഡ്യയും ഒരു വര്‍ഷമായി ലിവിങ് ടുഗദര്‍ റിലേഷനിലായിരുന്നു. ഇതിനിടെ തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ശില്‍പ്പയെ വിവാഹം കഴിക്കാന്‍ അമിത് താല്‍പര്യമുണ്ടായിരുന്നില്ല. ശനിയാഴ്ച രാത്രി ശില്‍പയും അങ്കിതും തമ്മില്‍ വഴക്കുണ്ടായി. ഇതിനിടെ അങ്കിത് ശില്‍പ്പയെ കഴുത്തുഞെരിച്ചുകൊല്ലുകയായിരുന്നു.
തുടര്‍ന്ന് മൃതദേഹം സ്യൂട്ട്‌കേസിലാക്കിയ ശേഷം അനുജിനെ വിളിച്ചുവരുത്തി മൃതദേഹം ഉപേക്ഷിക്കാന്‍ പുറപ്പെടുകയും ചെയ്തു. പോവുന്ന വഴി 160 രൂപയുടെ പെട്രോളും വാങ്ങി. വഴിയിലുടനീളം പോലീസ് ചെക്കിങ് ഉള്ളതിനാല്‍ മൃതദേഹം ആളൊഴിഞ്ഞ ഇടത്തു തള്ളിയ ശേഷം പെട്രോളൊഴിച്ചു തീകൊളുത്തുകയായിരുന്നു.





