കണ്ണൂര്‍: കണ്ണൂര്‍ കുറ്റിയാട്ടൂരില്‍ ആണ്‍സുഹൃത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ ഭര്‍തൃമതിയും രണ്ടു കുട്ടികളുടെ അമ്മയുമായ യുവതി മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ് പരിയാരം മെഡി. കോളേജില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന കുറ്റിയാട്ടൂര്‍ സ്വദേശി പ്രവീണയാണ് മരിച്ചത്.
|
ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം. യുവതി താമസിക്കുന്ന വീട്ടിലേക്ക് എത്തിയ പെരുവളത്തുപറമ്പ് കുട്ടാവ് സ്വദേശി ജിജേഷ് ആണ് യുവതിയെ ആക്രമിച്ചത്. ആക്രമണത്തിനിടെ ജിജേഷിന് 50 ശതമാനം പൊള്ളലേറ്റു. തീ ആളിപ്പടര്‍ന്നോടെയാണ് ജിജേഷിനും പൊള്ളലേറ്റത്. നാട്ടുകാര്‍ എത്തിയാണ് ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഇയാള്‍ പരിയാരം മെഡി. കോളേജില്‍ ചികിത്സയിലാണ്.
വെള്ളം ചോദിച്ചാണ് ജിതേഷ് വീട്ടിനുള്ളില്‍ പ്രവേശിച്ചതെന്നാണ് നാട്ടുകാര്‍ നല്‍കുന്ന വിവരം. ഇതിന് ശേഷം യുവതിയെ തീകൊളുത്തുകയായിരുന്നു. വീടിന്റെ പിന്‍ഭാഗത്ത് വര്‍ക്ക് ഏരിയയില്‍വെച്ചാണ് തീകൊളുത്തിയത്. നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികളാണ് തീയണച്ചത്. പ്രവീണ ഇരിക്കുന്ന നിലയിലും ജിതേഷ് കമഴ്ന്ന് കിടക്കുന്ന നിലയിലുമായിരുന്നു.
യുവതിയുടെ ഭര്‍ത്താവ് വിദേശത്താണ് ജോലി ചെയ്യുന്നത്. പ്രവീണയും ജിജേഷും ഏറെനാളായി അടുപ്പത്തിലായിരുന്നുവെന്നാണ് വിവരം. മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു യുവതിയും രണ്ടു മക്കളും താമസിച്ചിരുന്നത്. സംഭവസമയം യുവതി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
ഉരുവച്ചാലില്‍ നിന്ന് പെരുവളത്തുപറമ്പിലേക്ക് 17 കിലോമീറ്ററോളം ദൂരമുണ്ട്. ഇവിടെ നിന്ന് ബൈക്കില്‍ എത്തിയാണ് ജിതേഷ് ആക്രമണം നടത്തിയത്.
അതേസമയം, ആക്രമണത്തിന് പിന്നിലെ കാരണം സംബന്ധിച്ച് പോലീസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ആസൂത്രിത കൊലപാതകമാണ് നടന്നത് എന്നാണ് പ്രാഥമിക നിഗമനം.
A woman, a mother of two, who was set on fire by her boyfriend after pouring petrol on her in Kannur, died; the young man is in critical condition.


