22
Aug 2022
Thu
22 Aug 2022 Thu

കോഴിക്കോട്: ആവിക്കൽ തോടിൽ തന്നെ മാലിന്യ പ്ലാന്റ് സ്ഥാപിക്കണമെന്ന സർക്കാരിന്റെ പിടിവാശി അവസാനിപ്പിക്കണമെന്ന് വിമൻ ഇന്ത്യ മൂവ്മെന്റ് ദേശീയ സമിതി അംഗം നൂർജഹാൻ കല്ലങ്ങോടൻ ആവശ്യപ്പെട്ടു. ജനവാസ കേന്ദ്രമായ ആവിക്കൽ തോടിൽ നിന്ന് കക്കൂസ് മാലിന്യ സംസ്കരണ കേന്ദ്രം മാറ്റിസ്ഥാപിക്കണമെന്നാവശ്യപ്പെട്ടു സമരം ചെയുന്ന ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിമൻ ഇന്ത്യ മൂവ് മെന്റ് കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

സിപിഐഎം ഇവിടെ സമരം ചെയ്യുന്ന അമ്മമാരുടെ കണ്ണീരിനു മറുപടി പറയേണ്ടിവരും. സമരം വിജയിക്കും വരെ വിമൻ ഇന്ത്യ കൂടെ ഉണ്ടാവുമെന്നും അവർ പറഞ്ഞു. ജില്ലാ പ്രസിഡന്റ്‌ കെ കെ ഷംന അധ്യക്ഷത വഹിച്ചു, സംസ്ഥാന സെക്രട്ടറി കെ കെ ഫൗസിയ, ജില്ലാ ജനറൽ സെക്രട്ടറി ഷബ്‌ന ടി,  സമര സമിതി ചെയർമാൻ ടി ദാവുദ്, വൈസ് ചെയർപേഴ്സൺ ജ്യോതി കാമ്പുറം, വിമൻ ഇന്ത്യ മൂവ്മെൻറ് ജില്ല വൈസ് പ്രസിഡന്റ് ജി സരിത, സെക്രട്ടറിമാരായ പി ലിസി , കെ റുഖിയ, എ വി ജസിയ , ട്രഷറർ കെ ടി ജാസ്മിത എന്നിവർ സംസാരിച്ചു.