22
Aug 2022
Sat
22 Aug 2022 Sat

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂയോര്‍ക്കിലെ സാഹിത്യവേദിയില്‍ ഇന്നലെ ഇന്ത്യന്‍ സമയം രാത്രി എട്ടരയോടെ കുത്തേറ്റ എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയുടെ നില അതീവഗുരുതരം. വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുന്ന സല്‍മാന്‍ റുഷ്ദിയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുമെന്നാണ് ഡോക്ടര്‍മാരുടെ വിശദീകരണം

 

 75 കാരനായ റുഷ്ദിയെ വേദിയില്‍ കയറിയ യുവാവ് നിരവധി തവണ കുത്തുകയായിരുന്നു. കഴുത്തിനും അടിവയറ്റിലും കൈയിലുമൊക്കയാണ് റുഷ്ദിക്ക് കുത്തേറ്റിരിക്കുന്നത് പരിപാടിയില്‍ മോഡറേറ്ററായിരുന്ന റാല്‍ഫ് ഹെന്ററി റീസിന് മുഖത്തും പരിക്കേറ്റിട്ടുണ്ട്.  

 

അടിവയറ്റിലെ കുത്ത് കരളിനെ ബാധിച്ചിട്ടുണ്ടെന്നും ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടേക്കാമെന്നും  അദ്ദേഹത്തിന്റെ ഏജന്റ് ആന്‍്ഡ്രൂ വയലി അറിയിച്ചു.
അതേസമയം സല്‍മാന്‍ റുഷ്ദിയെ ആക്രമിച്ചയാളെ തിരിച്ചറിഞ്ഞു. ന്യൂജഴ്‌സി സ്വദേശിയായ ഹദി മതറിനെ(24)യാണ് തിരിച്ചറിഞ്ഞത്. ആക്രമണത്തിനു പിന്നിലുള്ള ലക്ഷ്യം വ്യക്തമായിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.

 

അക്രമിയെ ഇവിടെയുണ്ടായിരുന്നവര്‍ അപ്പോള്‍ തന്നെ കീഴ്‌പ്പെടുത്തി പൊലീസിനു കൈമാറിയിരുന്നു. കുത്തേറ്റുവീണ റുഷ്ദിയെ പരിപാടി ശ്രവിക്കാനെത്തിയ ഡോക്ടര്‍ പ്രഥമശുശ്രാഷ നല്‍കി. തുടര്‍ന്ന് വ്യോമമാര്‍ഗം അദ്ദേഹത്തെ വിദഗ്ധ ചികില്‍സയ്ക്കായി ആശുപത്രിയിലേക്കു നീക്കുകയുമായിരുന്നു.

 

‘സാത്താനിക് വേര്‍സസ്’ എന്ന നോവല്‍ പ്രസിദ്ധീകരിച്ചതിലൂടെ ഇസ് ലാം നിന്ദ നടത്തിയതിനാല്‍   ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖുമൈനി സല്‍മാന്‍ റുഷ്ദിയുടെ തലയ്ക്ക് മുമ്പ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.  അതെതുടര്‍ന്ന് റുഷ്ദി യുറോപ്പില്‍  അഭയം തേടുകയും നീണ്ട കാലം ഒളിവിലുമായിരുന്നു. പിന്നീട് അമേരിക്കയിലേക്ക് താമസം മാറ്റുകയായിരുന്നു.