തിരുവനന്തപുരം: കേരളത്തില്‍ രാവിലെ മുതല്‍ ഇരുട്ടുമൂടി മഴ തുടരുന്നു. പലഭാഗങ്ങളിലും ശക്തമായ മഴയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മഴ പ്രമാണിച്ച് വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ രണ്ടു ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്.
|
ഇന്ന് (വ്യാഴാഴ്ച): കോഴിക്കോട്, വായനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍.
നാളെ (വെള്ളിയാഴ്ച): കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍.
മറ്റന്നാള്‍ (ശനിയാഴ്ച): കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളില്‍ പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായി ചക്രവാത ചുഴിയുടെ സ്വാധീന ഫലമായാണ് ശക്തമായ മഴയ്ക്ക് കാരണം. കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ടെന്നും കാലാവലവസ്ഥാ വകുപ്പ് അറിയിച്ചു. മറ്റന്നാള്‍ (ജൂലൈ 5) വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
ഉത്തരേന്ത്യയിലും കനത്ത മഴ
കേരളത്തിലേത് പോലെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും കനത്ത മഴയാണ് പെയ്യുന്നത്. പലയിടത്തും കനത്ത നാശനഷ്ടങ്ങളും റിപ്പോര്‍ട്ട്‌ചെയ്തു. ഹിമാചല്‍ പ്രദേശിലെ മാണ്ഡിയില്‍ മിന്നല്‍ പ്രളയത്തില്‍ ഒരുഡസന്‍ ആളുകളാണ് മരിച്ചത്. കാണാതായ 34 പേര്‍ക്കായി തെരച്ചില്‍ നടത്തിവരികയാണ്. ചണ്ഡിഗഡ് മണാലി ദേശീയ പാത മണ്ണിടിച്ചിലിനെ തുടര്‍ന്ന് അടച്ചത് മൂലം വിനോദ സഞ്ചാരികള്‍ അടക്കം നിരവധി പേര്‍ കുടുങ്ങിക്കിടക്കുകയാണ്.
ഉത്തരാഖണ്ഡിലും കനത്ത മഴയിലും മണ്ണിടിച്ചിലിലും വന്‍ നഷ്ടങ്ങളുണ്ടായി. നിരവധി പേരെ കാണാതായിട്ടുണ്ട്. ഈ മാസം 7വരെ വടക്കന്‍ സംസ്ഥാനങ്ങളില്‍ അതിശക്തമായ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
Yellow alert declared in four districts of North Kerala today in view of rain


