ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ ഫലസ്തീന്‍ ഐക്യദാര്‍ഢ്യം അറിയിച്ച് ഫലസ്തീന്‍ അടയാളങ്ങളുള്ള ബാഗുമായി എത്തിയതിന് പിന്നാലെ പുതിയ ബാഗുമായി കോണ്‍ഗ്രസിന്റെ വയനാട് എംപി പ്രിയങ്ക ഗാന്ധി. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ ദുരവസ്ഥയെക്കുറിച്ചുള്ള മുദ്രാവാക്യം എഴുതിയ ബാഗുമായാണ് ഇന്ന് പ്രിയങ്ക ഗാന്ധി പാര്‍ലമെന്റില്‍ എത്തിയത്. മറ്റ് പ്രതിപക്ഷ എം.പിമാരും പ്രിയങ്കക്കൊപ്പം സമാനമായ ബാഗുകള്‍ കൈയില്‍ പിടിച്ച് പ്രതിഷേധിച്ചു. ഇന്നലെ ഫലസ്തീന്‍ ബാഗുമായി എത്തിയത് ബി.ജെ.പിയുടെ പ്രതിഷേധത്തിവ് കാരണമായിരുന്നു. ഇതിന് പിന്നാലെയാണ് ബംഗ്ലാദേശ് വിഷയവംു പ്രമേയമാക്കി പ്രിയങ്ക ബാഗുമായി വന്നത്.
|
BIG BREAKING 🚨⚡
Priyanka Gandhi led Congress MPs protested in solidarity with minorities in Bangladesh
They demanded quick action by Modi Govt to protect Bangladeshi Hindus
Congress playing on frontfoot 🔥 pic.twitter.com/YRofQSCJao
— Ankit Mayank (@mr_mayank) December 17, 2024
ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഹസീനയെ പുറത്താക്കിയതിനെത്തുടര്‍ന്ന് ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുണ്ടായ അക്രമസംഭവങ്ങളെ പരാമര്‍ശിച്ചാണ് ബാഗിലെ വരികള്‍. ബംഗ്ലാദേശി ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ഒപ്പം നില്‍ക്കുക എന്നാണ് ബാഗില്‍ എഴുതിയിരിക്കുന്നത്.
ഇന്നലെ ലോക്‌സഭയിലെ ശൂന്യവേളയില്‍ സംസാരിക്കവെ, ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങളെക്കുറിച്ച് പ്രിയങ്ക പരാമര്‍ശിച്ചിരുന്നു. ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഇടപെടല്‍ നടത്തണമെന്ന് അവര്‍ കേന്ദ്രത്തോട് ആവശ്യപ്പെടുകയും ചെയ്തു.
Content: After reaching Parliament with a bag with Palestinian symbols expressing solidarity with Palestine, Congress’s Wayanad MP Priyanka Gandhi has come up with a new bag. Priyanka Gandhi arrived in Parliament today with a bag on which slogans about the plight of minorities in Bangladesh were written.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





