‘പേടിക്കേണ്ട, ഞാന്‍ അദാനിയെ കുറിച്ച് സംസാരിക്കില്ല’; കേന്ദ്രസര്‍ക്കാരിനെ നിര്‍ത്തിപ്പൊരിച്ച് രാഹുല്‍; പാര്‍ലമെന്റ് ബഹളത്തില്‍ മുങ്ങി
|
ന്യൂഡല്‍ഹി: മണിപ്പൂര്‍ വിഷയത്തില്‍ കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിന്‍മേലുള്ള ചര്‍ച്ചയ്ക്കിടെ ബിജെപിയേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി. കഴിഞ്ഞ തവണ അദാനിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത് നിങ്ങളുടെ നേതാവിന് ഒരുപാട് വേദനിച്ചു, ഇത്തവണ പേടിക്കേണ്ടതില്ലെന്നും ഇന്ന് പാര്‍ലമെന്റില്‍ അദാനിയെ കുറിച്ച് സംസാരിക്കുന്നില്ലെന്നും പറഞ്ഞാണ് രാഹുല്‍ ലോക്‌സഭയില്‍ പ്രസംഗം ആരംഭിച്ചത്.
‘ഞാന്‍ അവസാനമായി സംസാരിച്ചപ്പോള്‍, അദാനിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത് നിങ്ങളെ വല്ലാതെ ബുദ്ധിമുട്ടിച്ചു. നിങ്ങളുടെ മുതിര്‍ന്ന നേതാവ് വേദനിച്ചിരിക്കാം… ആ വേദന നിങ്ങളെയും ബാധിച്ചിട്ടുണ്ടാകും. അതിന് ഞാന്‍ നിങ്ങളോട് ക്ഷമ ചോദിക്കുന്നു. പക്ഷെ, ഞാന്‍ സത്യം പറഞ്ഞു. ഇന്ന് ബിജെപിയിലെ എന്റെ സുഹൃത്തുക്കള്‍ ഭയപ്പെടേണ്ടതില്ല, കാരണം ഇന്നത്തെ എന്റെ പ്രസംഗം അദാനിയെക്കുറിച്ചല്ല’, രാഹുല്‍ പറഞ്ഞു.രാഹുല്‍ ഗാന്ധിയുടെ ഓരോ പരാമര്‍ശങ്ങളും ഭരണപക്ഷ അംഗങ്ങളില്‍നിന്നുള്ള കടുത്ത പ്രതിഷേധത്തിന് ഇടയാക്കി. പലപ്പോഴും ബഹളം മൂലം രാഹുലിന്റെ പ്രസംഗം തടസ്സപ്പെടുന്ന നിലവന്നു. സ്പീക്കര്‍ നിരന്തരം ഇടപെട്ടാണ് ഓരോ തവണയും ഭരണപക്ഷ അംഗങ്ങളെ നിയന്ത്രിച്ചതെന്നും രാഹുല്‍ പറഞ്ഞു.
താന്‍ മണിപ്പുര്‍ സന്ദര്‍ശിച്ചെങ്കിലും ഈ നിമിഷം വരെ പ്രധാനമന്ത്രി അവിടെ പോയിട്ടില്ലെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി. മണിപ്പുരില്‍ കൊല ചെയ്യപ്പെടുന്നത് ഇന്ത്യയാണ്. മണിപ്പുര്‍ ഇപ്പോള്‍ രണ്ടായിരിക്കുന്നു. മണിപ്പുരിലുള്ളവരുമായി സംസാരിക്കാന്‍ പ്രധാനമന്ത്രി തയാറാകുന്നില്ലെന്നും രാഹുല്‍ വിമര്‍ശിച്ചു. മണിപ്പുരില്‍ ഭാരത മാതാവാണു കൊല്ലപ്പെട്ടതെന്നും ബിജെപി രാജ്യദ്രോഹികളാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. രാമായണത്തിലെ കഥാപാത്രങ്ങളെ ഉദ്ധരിച്ചായിരുന്നു രാഹുലിന്റെ പ്രസംഗം. രാവണന്‍ കുംഭകര്‍ണനും മേഘനാഥനും പറയുന്നതാണു കേട്ടിരുന്നത്. മോദി കേള്‍ക്കുന്നത് അദാനിയെയും അമിത്ഷായെയുമാണെന്നു രാഹുല്‍ പരിഹസിച്ചു.
ലോക്‌സഭാ അംഗത്വം പുനഃസ്ഥാപിച്ചതില്‍ സ്പീക്കര്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു. ”സ്പീക്കര്‍ സര്‍, ലോക്‌സഭയില്‍ എംപിയെന്ന നിലയില്‍ എന്നെ തിരികെ കൊണ്ടുവന്നതിന് പ്രത്യേകം നന്ദി. ഇതിനു മുന്‍പ് ഞാന്‍ ഇവിടെ പ്രസംഗിച്ച സമയത്ത് അദാനിയെക്കുറിച്ച് പറഞ്ഞ് താങ്കള്‍ക്ക് ചെറിയ പ്രശ്‌നങ്ങളുണ്ടാക്കി. ഒരുപക്ഷേ, താങ്കളുടെ മുതിര്‍ന്ന നേതാവിനും അത് വലിയ വേദനയുണ്ടാക്കി. ആ വേദനയുടെ ഫലം താങ്കള്‍ക്കും അനുഭവിക്കേണ്ടി വന്നിരിക്കും. അതിന് ആദ്യമേ ക്ഷമ ചോദിക്കുന്നു. പക്ഷേ, ഞാന്‍ പറഞ്ഞത് സത്യമാണ്. ഇന്ന് ബിജെപിയിലെ എന്റെ സുഹൃത്തുക്കള്‍ ഒന്നുകൊണ്ടും പേടിക്കേണ്ട. കാരണം, എന്റെ പ്രസംഗം അദാനിയേക്കുറിച്ചല്ല.-–രാഹുല്‍ കൂട്ടിച്ചേര്‍ത്തു.





