24
Dec 2025
Thu
24 Dec 2025 Thu
man arrested for doing Marijuana planting inside home

ഹൈടെക് രീതിയില്‍ വീടിനുള്ളില്‍ കഞ്ചാവ് കൃഷി നടത്തിയ യുവാവ് പിടിയില്‍. തിരുവനന്തപുരം വലിയതുറ സ്വദേശി ധനുഷ് ആണ് പിടിയിലായത്. മുറിക്കുള്ളില്‍ കഞ്ചാവ് വളര്‍ത്തിയ ധനുഷ് ഇതിനാവശ്യമായ സാഹചര്യമൊരുക്കാന്‍ ഫാനും ലൈറ്റുകളുമൊക്കെ സജ്ജീകരിച്ചിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുറിക്കുള്ളില്‍ ആരെയും കയറാന്‍ യുവാവ് സമ്മതിച്ചിരുന്നില്ല. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഷാഡോ പോലീസ് യുവാവിന്റെ വീട്ടിലെത്തുകയായിരുന്നു. 20 ദിവസം പ്രായമുള്ള ചെടികളാണ് വീട്ടിലുണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു. നേരത്തേ എംഡിഎംഎയുമായും ധനുഷ് പിടിയിലായിട്ടുണ്ട്.

ഇയാളുടെ വീട്ടില്‍ കഞ്ചാവ് വാങ്ങാന്‍ നിരവധി പേര്‍ വന്നിരുന്നുവെന്ന വിവരമാണ് തങ്ങള്‍ക്ക് ലഭിച്ചതെന്ന് പോലീസ് പറഞ്ഞു. എസ്‌ഐ അജേഷ്, സിപിഒമാരായ നസിമുദ്ദീന്‍, സജിത്, വരുണ്‍ ഘോഷ്, രഞ്ജിത് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

ALSO READ: വ്യാജ പീഡന പരാതി നല്‍കി 10 കോടി രൂപ തട്ടാന്‍ ശ്രമിച്ച രണ്ടു യുവതികള്‍ അറസ്റ്റില്‍