തൃശൂര്‍: പെണ്‍കുട്ടിയെ പ്രസവിച്ചതിന്റെ പേരില്‍ ഭാര്യയെ ക്രൂരമായി പീഡിപ്പിക്കുന്നത് പതിവാക്കിയ യുവാവ് പിടിയില്‍. കരാഞ്ചിറ നായരുപറമ്പില്‍ വിഷ്ണുവിനെയാണ് (31) പിടികൂടിയത്. കാട്ടൂര്‍ ഇന്‍സ്‌പെക്ടര്‍ E.R ബൈജുവും സംഘവും ആണ് യുവാവിനെ അറസ്റ്റ് ചെയ്തത്. സ്ത്രീധനത്തിന്റെ പേരിലും ജനിച്ച കുട്ടി പെണ്‍കുട്ടി ആയെന്നതിന്റെ പേരിലും വിഷ്ണു ഭാര്യ മൂനുവിനെ നിരന്തരം ശാരീരികവും മാനസികവുമായി പീഡിപ്പിച്ചെന്നാണ് പരാതി.
|
ഭാര്യയെ ഇയാള്‍ നിരന്തരം ശാരീരികമായി ഉപദ്രവിക്കുമായിരുന്നു. കൂടാതെ മാനസികമായും പ്രയാസപ്പെടുത്തും. പെണ്‍കുട്ടി ജനിച്ചതിന്റെ പേരില്‍ എപ്പോഴും കുത്തുവാക്കുകള്‍ പറയുമായിരുന്നുവെന്നും ക്ഷമനശിച്ചത് കൊണ്ടാണ് ഭാര്യ എല്ലാം തുറന്നുപറഞ്ഞതെന്നുമാണ് പൊലിസ് അറിയിച്ചത്.
ഭാര്യയുടെ സ്വര്‍ണം മുഴുവനും പ്രതി സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുകയും ചെയ്തു. ഡിസംബര്‍ 31 ന് രാത്രി പ്രതി ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ചു കൊണ്ടിരുന്നു. അതിനിടയില്‍ കരഞ്ഞ കുട്ടിയുടെ ചുണ്ടില്‍ പ്രതി അടിച്ചതിനാല്‍ കുഞ്ഞിന് മുറിവും പറ്റിയതായും പൊലീസ് പറഞ്ഞു. ചുണ്ട് മുറിഞ്ഞു ചോര വന്ന കുട്ടിയെ കരാഞ്ചിറ ആശുപത്രിയില്‍ കൊണ്ട് പോയപ്പോള്‍ എലൈറ്റ് ആശുപത്രിയില്‍ കൊണ്ട് പോകാന്‍ ഡോക്ടര്‍ പറഞ്ഞെങ്കിലും പ്രതി കൂട്ടാക്കിയില്ല. ശാരീരിക പീഡനവും മാനസിക പീഡനവും മകളെ ഉപദ്രവിക്കലും തീരെ സഹിക്കാന്‍ കഴിയാതെ വന്നപ്പോഴാണ് മീനു കാട്ടൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. അന്വേഷണ സംഘത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ തോമസ്,സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അജേഷ്, കിരണ്‍ എന്നിവരും ഉണ്ടായിരുന്നു
അതിനിടെ കൊല്ലം മൈനാഗപ്പള്ളി മണ്ണൂര്‍ക്കാവില്‍ ഭര്‍ത്തൃവീട്ടില്‍ യുവതിയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. മൈനാഗപ്പള്ളി ദിയ ഭവനില്‍ ശ്യാമ(26)യാണ് കൊല്ലപ്പെട്ടത്. യുവതിയെ ഭര്‍ത്താവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പോലീസ് കണ്ടെത്തിയത്. കേസില്‍ ഭര്‍ത്താവ് രാജീവിനെ ശാസ്താംകോട്ട പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇാളുടെ മര്‍ദനത്തില്‍ ശ്യാമ മരിച്ചുവീണപ്പോള്‍, ഭാര്യ മുറിയില്‍ ബോധമില്ലാതെ വീണുകിടക്കുന്നെന്നും ആശുപത്രിയിലെത്തിക്കാന്‍ വാഹനം ഏര്‍പ്പാടാക്കണമെന്നും ആവശ്യപ്പെട്ട് രാജീവ് അയല്‍വാസികളെയും സമീപത്തെ മണ്ണൂര്‍ക്കാവ് ക്ഷേത്രപരിസരത്ത് ഉണ്ടായിരുന്നവരെയും സമീപിക്കുകയായിരുന്നു.
പോസ്റ്റ്‌മോര്‍ട്ടത്തിലാണ് കൊലപാതകം തെളിഞ്ഞത്. തുടര്‍ന്ന് പ്രതി പോലീസിനോട് കുറ്റം സമ്മതിച്ചു. ഞായറാഴ്ച രാത്രി ഒന്‍പതോടെയാണ് സംഭവം.
Young man arrested for torturing wife for giving birth to girl child


