16
May 2025
Tue
16 May 2025 Tue
young man has complained of contracting a serious illness following hair transplant treatment.

കൊച്ചി: ഹെയര്‍ ട്രാന്‍സ്പ്ലാന്റ് (hair transplant treatment: മുടിവച്ച് പിടിപ്പിക്കല്‍) ചികിത്സയെത്തുടര്‍ന്ന് ഗുരുതരമായ അണുബാധ ഉണ്ടായെന്ന പരാതിയുമായി കൊച്ചിയിലെ യുവാവ്. മുടിവച്ച് പിടിപ്പിക്കല്‍ ചികിത്സയ്ക്ക് വിധേയനായതോടെ തലയയോട്ടി പഴുത്ത്, അസ്ഥികള്‍ പുറത്തുവന്നതുള്‍പ്പെടെയുള്ള ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നതായാണ് പരാതി. വൈപ്പിന്‍ ചെറായി സ്വദേശിയും കൊച്ചി എളമക്കര കീര്‍ത്തി നഗറില്‍ താമസക്കാരനുമായ ചെറുപറമ്പില്‍ സനില്‍ (49) ആണ് പരാതിക്കാരന്‍. ഹെയര്‍ ട്രാന്‍സ്പ്ലാന്റ് ചികിത്സയെത്തുടര്‍ന്ന് ഇതിനകം 13 ശസ്ത്രക്രിയകള്‍ക്ക് വിധേയനായ ഇദ്ദേഹം ഇപ്പോഴും ആരോഗ്യം വീണ്ടെടുത്തിട്ടില്ലാത്തതിനാല്‍ എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി പനമ്പിള്ളി നഗറില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ നിന്ന് 2025 ഫെബ്രുവരിയിലാണ് ഹെയര്‍ ട്രാന്‍സ്പ്ലാന്റ് ട്രീറ്റ്‌മെന്റിന് ചേര്‍ന്നത്. ഫേസ്ബുക്കില്‍ കണ്ട പരസ്യത്തെ തുടര്‍ന്നാണ് സ്ഥാപനവുമായി ബന്ധപ്പെട്ടത്. എന്നാല്‍ മടിവച്ചുപിടിപ്പിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ അസഹിനീയമായ തലവേദന ഉണ്ടായി. സ്ഥാപനവുമായി ബന്ധപ്പെട്ടപ്പോള്‍ വേദനസംഹാരികളായ ടാബ്ലറ്റ് കഴിക്കാനായിരുന്നു നിര്‍ദേശം. സ്ഥിതി ഗുരുതരമായതോടെ എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സ തേടി. മുടിവച്ചുപിടിച്ച ഭാഗത്ത് അണുബാധ ഉണ്ടായതായി പരിശോധനയില്‍ കണ്ടെത്തി. അപ്പോഴേക്കും തലയിലെ തൊലി വലിയ തോതില്‍ നഷ്ടപ്പെട്ടതായി കണ്ടെത്തിയതോടെ അടിയന്തര ശസ്ത്രക്രിയകള്‍ക്ക് വിധേയനാക്കി. തുടര്‍ ശസ്ത്രക്രിയകളും വേണ്ടിവന്നതായും സനില്‍ പറഞ്ഞു.

തലയിലെ പഴുപ്പ് വലിച്ച് എടുക്കുന്നതിനായി ഘടിപ്പിച്ച ഉപകരണം ഇല്ലാതെ മുന്നോട്ടുപോകാന്‍ കഴിയാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളതെന്നും സനില്‍ പറയുന്നു. ഇനിയും കൂടുതല്‍ ശസ്ത്രക്രിയകള്‍ ആവശ്യമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

അര ലക്ഷത്തോളം രൂപയാണ് മുടി വച്ചുപിടിപ്പിക്കുന്നതിനായി സ്ഥാപനം ഫീസായി വാങ്ങിയത്. എന്നാല്‍ ഇതേതുടര്‍ന്നുണ്ടായ അണുബാധമൂലം ഇതിനകം 10 ലക്ഷം രൂപയോളം ചെലവിട്ടതായും സനല്‍ പറഞ്ഞു. പനമ്പിള്ളി നഗറിലെ സ്ഥാപനത്തിനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് സനിലിന്റെകുടുംബം അറിയിച്ചിട്ടുണ്ട്.

young man has complained of contracting a serious illness following hair transplant treatment.