26
Mar 2024
Sun
26 Mar 2024 Sun

ഭാര്യയെ ശല്യപ്പെടുത്തിയെന്നാരോപിച്ച് ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് തീയിട്ട ബന്ധു മരിച്ചു; സംഭവം കൊല്ലത്ത്

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊല്ലം: ഭാര്യയെ ശല്യപ്പെടുത്തിയെന്നാരോപിച്ച് ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് കത്തിച്ച യുവാവ് മരിച്ചു. ചടയമംഗലം കുന്നുംപുറം സ്വദേശി കലേഷാണ് (23) മരിച്ചത്. ചടയമംഗലം സ്വദേശിയായ സനലിന്റെ ആക്രമണത്തില്‍ ഗുരുതര പൊളളലേറ്റ കലേഷ് പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കൃത്യം ചെയ്തതിന് പിന്നാലെ സനല്‍ ചടയമംഗലം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയും ചെയ്തു.

സനലിന്റെ ഭാര്യയെ കലേഷ് നിരന്തരമായി ശല്യപ്പെടുത്തിയതിനെ തുടര്‍ന്നുണ്ടായ വിരോധമാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്. കലേഷ് ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ സനല്‍ അതിക്രമിച്ച് കയറി ബക്കറ്റില്‍ കൊണ്ടുവന്ന പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. പെട്രോള്‍ ഒഴിച്ചതോടെ പ്രാണരക്ഷാര്‍ത്ഥം പുറത്തേക്ക് ഓടിയ കലേഷിന്റെ ശരീരത്തിലേക്ക് പ്രതി പന്തത്തില്‍ തീകൊളുത്തി എറിയുകയായിരുന്നു. ദേഹമാസകലം തീപിടിച്ച കലേഷ് നിലവിളിയോടെ ഓടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് കലേഷിനെ ആശുപത്രിയില്‍ എത്തിച്ചത്. 80 ശതമാനം പൊള്ളലേറ്റ യുവാവ് അതീവ ഗുരുതരാവസ്ഥയില്‍ കഴിയവെ ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്.

young man who was burnt with petrol died