കൊച്ചി: കൊച്ചിയിലെ ബാറില്‍ ഡിജെ പാര്‍ട്ടിക്കിടെ യുവതി മദ്യക്കുപ്പി പൊട്ടിച്ച് യുവാവിനെ കുത്തിപ്പരിക്കേല്‍പിച്ചു. ഒരു വര്‍ഷം മുന്‍പു വെടിവയ്പു നടന്ന കതൃക്കടവിലെ ബാറില്‍ വച്ചാണ് യുവാവിനെ യുവതി മദ്യക്കുപ്പി പൊട്ടിച്ചു കുത്തി പരിക്കേല്‍പിച്ചത്. ഇന്നലെ രാത്രി പത്തരയോടെ ഹോട്ടലില്‍ ഡിജെ പാര്‍ട്ടിക്കിടെയുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നാണു സംഭവം.
|
ബാറിന്റെ കൗണ്ടറിലുണ്ടായ വാക്കുതര്‍ക്കം സംഘര്‍ഷത്തിലെത്തുകയായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം. യുവാവുമായി തര്‍ക്കിച്ച യുവതി ബിയര്‍ കുപ്പി പൊട്ടിച്ച് യുവാവിന്റെ ശരീരത്തില്‍ കുത്തുകയായിരുന്നു. യുവാവിന്റെ പരാതിയില്‍ ഉദയംപേരൂര്‍ സ്വദേശിയായ ഇരുപത്തിയൊന്‍പതുകാരിയെ നോര്‍ത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. ബാര്‍ ഹോട്ടലില്‍ സംഘര്‍ഷമുണ്ടായ വിവരമറിഞ്ഞു നാട്ടുകാരും തടിച്ചുകൂടിയിച്ചുണ്ട്. ഇത് കതൃക്കടവ് – തമ്മനം റോഡില്‍ ഗതാഗത തടസ്സത്തിനും കാരണമായി.
സംഘര്‍ഷ സമയത്ത് ചില സിനിമാ താരങ്ങളും പിന്നണി ഗായകരും ഉള്‍പ്പെടെ ബാറിലെ ഡിജെ പാര്‍ട്ടിക്ക് എത്തിയിരുന്നുവെന്നാണ് വിവരം.
കഴിഞ്ഞവര്‍ഷം ഫെബ്രുവരി 11നാണ് ഇതേ ബാറിന്റെ മുന്നില്‍ വെടിവയ്പുണ്ടായത്. ഇടപ്പള്ളിയിലെ മറ്റൊരു ബാറില്‍ മദ്യപിച്ച സംഘം ബാര്‍ പൂട്ടിയപ്പോള്‍ ഇവിടെയെത്തി മദ്യം ആവശ്യപ്പെട്ടാണ് വെടിവയ്പ്പ് നടത്തിയത്. ഈ സംഭവത്തെ തുടര്‍ന്നു നഗരത്തിലെ ബാര്‍ ഹോട്ടലുകള്‍ രാത്രി 11 ന് തന്നെ പ്രവര്‍ത്തനം അവസാനിപ്പിക്കാനായി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.
young woman stabbed and injured man with a broken liquor bottle at a bar in Kochi during a DJ party


