|
ആലപ്പുഴ: വീട് ആക്രമിച്ച് യുവാവിനെ വെട്ടിപ്പരിക്കേല്‍പിച്ച് മുന്‍ കാമുകിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി പിടിയില്‍. ആലപ്പുഴ ആര്യാട് നോര്‍ത്ത് കോളനിയില്‍ സുബിന്‍ (കുക്കു31) ആണ് തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍നിന്ന് രാമങ്കരി പോലീസിന്റെ പിടിയിലായത്. ചൊവ്വാഴ്ച രാത്രി 12ന് രാമങ്കരി വേഴപ്രയിലാണ് സംഭവം നടന്നത്. വീടുകയറിയുള്ള ആക്രമണത്തില്‍ വേഴപ്ര അഞ്ചുമനക്കല്‍ പുത്തന്‍പറമ്പ് വീട്ടില്‍ താമസിക്കുന്ന ബൈജുവിനാണ് (37) വെട്ടേറ്റത്.
രാമങ്കരി പൊലീസ് സ്റ്റേഷനില്‍നിന്നുള്ള പ്രത്യേക സംഘമാണ് തമിഴ്‌നാട് തിരുപ്പൂര്‍ ഭാഗത്തുനിന്ന് ഇയാളെ അറസ്റ്റ് ചെയ്തത്. സുബിന്‍ സാധാരണ തമിഴ്‌നാട്ടില്‍ പോയി താമസിക്കുകയാണ് പതിവ്. തമിഴ്‌നാട്ടിലെ ഒളിസങ്കേതം കണ്ടെത്തിയ പൊലീസ് സാഹസികമായി പ്രതിയെ പിടികൂടുകയായിരുന്നു. ബന്ധുക്കളെയും അടുത്ത സുഹൃത്തുക്കളെയും ചോദ്യംചെയ്തതിലൂടെയാണ് ഒളിസങ്കേതം കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയ യുവതിയെയും പൊലീസ് സംഘം നാട്ടിലെത്തിച്ചിട്ടുണ്ട്. മുന്‍പ് സുബിനൊപ്പമാണ് യുവതി കഴിഞ്ഞത്. ഇയാള്‍ മര്‍ദിച്ചെന്നുകാട്ടി നെടുമുടി സ്റ്റേഷനില്‍ യുവതിനല്‍കിയ പരാതിയുണ്ട്.
മര്‍ദനം സഹിക്കാതെ നെടുമുടിയിലെ ബന്ധുവീട്ടിലേക്ക് യുവതി താമസം മാറിയിരുന്നു. പിന്നീട്, രാമങ്കരി വേഴപ്രയിലെ വീട്ടിലേക്കും മാറി.അവിടെയടുത്തുള്ള ബൈജുവുമായി അടുപ്പത്തിലായ യുവതി, അയാള്‍ക്കൊപ്പമായിരുന്നു താമസിച്ചുവന്നത്. ഇതറിഞ്ഞ സുബിന്‍ ചൊവ്വാഴ്ച രാത്രി ബൈജുവിന്റെ വീട്ടിലെത്തി ആക്രമണം നടത്തി യുവതിയെ കൊണ്ട് പോകുകയായിരുന്നു.
Youth arrested for Kidnapping ex lover and attacking her house in Alappuzha
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





