15
Oct 2024
Thu
15 Oct 2024 Thu

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇസ്ലാമാബാദ്: വിവിധ കേസുകളിൽ പ്രതിചേർക്കപ്പെട്ട സലഫി പ്രഭാഷകൻ Dr. സാക്കിർ നായിക് പാകിസ്ഥാനിൽ. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായി അദ്ദേഹം തലസ്ഥാനമായ ഇസ്ലാമാബാദിൽ വച്ച് കൂടിക്കാഴ്ച നടത്തി.

വിദ്വേഷ പ്രസംഗം, സാമുദായിക അസ്വാരസ്യം ഉണ്ടാക്കൽ തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ച് ആണ് സാകിർ നായിക്കിന് എതിരെ കേന്ദ്ര ഏജൻസികൾ കേസ് എടുത്തത്. ഈ മാസം ഒന്നിന് പാകിസ്ഥാനിലെത്തിയ അദ്ദേഹം 28 വരെ അവിടെ തുടരും.

പാകിസ്ഥാൻ വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അതാവുള്ള തരാർ, മതകാര്യ-മത സൗഹാർദ മന്ത്രി സാലിഖ് ഹുസൈൻ എന്നിവരുൾപ്പെടെയുള്ള മറ്റ് മന്ത്രിമാരുമായും സാക്കിർ നായിക് ഇന്നലെ കൂടിക്കാഴ്ച നടത്തി.

zakir naik met Pakistan prime minister

പ്രധാന പാക് നഗരങ്ങളായ ഇസ്ലാമാബാദ്, കറാച്ചി, ലാഹോർ എന്നിവിടങ്ങളിൽ അദ്ദേഹം പൊതുയോഗങ്ങളിൽ പ്രഭാഷണം നടത്തുമെന്നും വെള്ളിയാഴ്ച ജുമുഅ നിസ്കാരങ്ങളിൽ വിശ്വാസികളെ അഭിസംബോധന ചെയ്യുമെന്നും പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമത്തിനും (UAPA) ഇന്ത്യൻ ശിക്ഷാ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾക്കും കീഴിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കേസെടുത്തതിന് ശേഷം 2016 മുതൽ മലേഷ്യയിൽ കഴിയുക ആണ് സാകിർ നായിക്.

2016 ജൂലൈയിലെ ധാക്ക ഭീകരാക്രമണത്തിന് ശേഷം എൻഐഎ അദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തു. അവിടെ ആക്രമണകാരികളിലൊരാൾ തൻ്റെ യൂട്യൂബ് ചാനലിലൂടെ നായിക്കിൻ്റെ പ്രസംഗം തന്നെ സ്വാധീനിച്ചുവെന്ന് ആണ് ആരോപണം.

സാക്കിർ നായിക്കിനെ കൈമാറണമെന്ന് ഇന്ത്യ അഭ്യർത്ഥിച്ചെങ്കിലും, തെളിവുകൾ സമർപ്പിക്കാൻ ആണ് മലേഷ്യ ആവശ്യപ്പെട്ടത്.

zakir naik met Pakistan prime minister