റായ്പൂര്‍: ഛത്തീസ്ഗഡില്‍ വീണ്ടും സൈന്യവും നക്‌സലൈറ്റുകളും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍. സുക്മ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ 10 നക്‌സലൈറ്റുകള്‍ കൊല്ലപ്പെട്ടതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഭേജ്ജി പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള വനത്തില്‍ ഇന്ന് രാവിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘത്തിന്റെ നക്‌സലൈറ്റ് വിരുദ്ധ ഓപ്പറേഷനാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്. കൊരജ്ഗുഡ, ദന്തേസ്പുരം, ഭണ്ഡര്‍പദര്‍ എന്നിവിടങ്ങളില്‍ മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് സൈന്യം ഇവിടെയെത്തിയത്.
|
ഇന്‍സാസ് റൈഫിള്‍, എ.കെ 47 റൈഫിള്‍, സെല്‍ഫ് ലോഡിങ് റൈഫിള്‍ എന്നിവയുള്‍പ്പെടെയുള്ള ആയുധശേഖരവും പ്രദേശത്തുനിന്ന് പിടിച്ചെടുത്തതായും ജില്ലാ റിസര്‍വ് ഗാര്‍ഡും സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്‌സും പ്രദേശത്ത് തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് പറഞ്ഞു.
സുക്മ ഉള്‍പ്പെടെയുള്ള ഏഴ് ജില്ലകള്‍ അടങ്ങുന്ന ബസ്തര്‍ മേഖല നക്‌സലുകള്‍ക്ക് രാജ്യത്ത് ഏറ്റവുമധികം സ്വാധീനമുള്ളപ്രദേശമായാണ് അറിയപ്പെടുന്നത്. ഇവിടെയുണ്ടായ ഏറ്റുമുട്ടലുകളെ തുടര്‍ന്ന് ഈ വര്‍ഷം ഇതുവരെ 207 നക്‌സലുകള്‍ ആണ് കൊല്ലപ്പെട്ടത്.
10 Naxalites Killed In Encounter With Security Personnel In Sukma
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





