23
Sep 2022
Mon
23 Sep 2022 Mon

പത്തനംതിട്ട റാന്നിയിൽ തെരുവുനായ കടിച്ചതിനെ തുടർന്ന് ​ഗുരുതരാവസ്ഥയിൽ ചികിൽസയിലായിരുന്ന 12കാരി മരിച്ചു. പെരുനാട് മന്ദപ്പുഴ സ്വദേശിനി അഭിരാമിയാണ് മരിച്ചത്. പാൽവാങ്ങാൻ പോവുന്നതിനിടെയാണ് അഭിരാമിയെ രണ്ടാഴ്ച മുമ്പ് തെരുവുനായ കടിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

മുഖത്തും കൈകളിലുമടക്കം നിരവധി കടികളാണ് പെൺകുട്ടിക്കേറ്റത്. തുടർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ച് പ്രഥമശുശ്രൂഷ നൽകുകയും പ്രതിരോധ കുത്തിവയ്പ്പെടുക്കുകയും ചെയ്തു. ഇതിനു ശേഷം പെരുനാട് കുടുംബാരോ​ഗ്യകേന്ദ്രത്തിൽ നിന്നും രണ്ടു ഡോസുകൾ കൂടി സ്വീകരിച്ചു. എന്നാൽ ഇതിനിടെ കുട്ടിയുടെ നില വഷളാവുകയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണവിഭാ​ഗത്തിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. 

 

കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയത്ത് ചികിൽസാപ്പിഴവ് ഉണ്ടായെന്നാണ് കുടുംബം ആരോപിക്കുന്നത്. മുറിവ് ശരിയായ വിധം വൃത്തിയാക്കിയിരുന്നോ, ഉപയോ​ഗിച്ച വാക്സിന് ​ഗുണനിലവാരമില്ലാത്തതാണോ തുടങ്ങിയ സംശയങ്ങളാണ് പ്രതിരോധ കുത്തിവയ്പ്പെടുത്തിട്ടും അഭിരാമിയുടെ മരിച്ചതിനു കാരണങ്ങളായി സംശയിക്കപ്പെടുന്നത്.