12
Aug 2024
Sat
12 Aug 2024 Sat
bangladesh border bsf

കൊല്‍ക്കത്ത: ശെയ്ഖ് ഹസീന രാജിവച്ച് പലായനം ചെയ്തതിനെ തുടര്‍ന്ന് രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന ബംഗ്ലാദേശില്‍നിന്ന് കൊടും കുറ്റവാളികള്‍ ഉള്‍പ്പെടെ 1,200 തടവുകാര്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ടു.(1,200 Criminals escaped from Bangladesh jail; BSF in high alert)  ഇവര്‍ ആയുധങ്ങളുമായി ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ചേക്കുമെന്ന് ബംഗ്ലാദേശിലെ സുരക്ഷാ ഏജന്‍സികള്‍ അറിയിച്ചതായി അതിര്‍ത്തി രക്ഷാ സേന (ബി.എസ്.എഫ്) വൃത്തങ്ങള്‍. ഇതേ തുടര്‍ന്ന് അതിര്‍ത്തിയില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചു.

whatsapp കൊടും ക്രിമിനലുകള്‍ ഉള്‍പ്പെടെ ബംഗ്ലാദേശ് ജയിലില്‍ നിന്ന് 1,200ഓളം തടവുകാര്‍ രക്ഷപ്പെട്ടു; ഇന്ത്യയിലേക്ക് കടക്കാന്‍ സാധ്യതയെന്ന് ബിഎസ്എഫ്
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംഘര്‍ഷം രൂക്ഷമായ ബംഗ്ലാദേശില്‍ അതിര്‍ത്തി കാക്കുന്ന ബോര്‍ഡര്‍ ഗാര്‍ഡ് ബംഗ്ലാദേശിന്റെ (ബി.ജി.ബി) ഉദ്യോഗസ്ഥരെ അടക്കം വിന്യസിച്ചിരുന്നു. ഇതു കാരണം അതിര്‍ത്തിയിലെ സുരക്ഷ ദുര്‍ബലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.

കമാന്‍ഡന്റുകള്‍, നോഡല്‍ ഓഫിസര്‍മാര്‍, അതിര്‍ത്തിയിലെ ഐ.ജിമാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിങ്ങനെ ഇരു സേനകളുടെയും എല്ലാ തലങ്ങളിലും വിവരങ്ങള്‍ കൈമാറുന്നുണ്ടെന്ന് മുതിര്‍ന്ന ബി.എസ്.എഫ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഇരു രാജ്യങ്ങളുടെയും അതിര്‍ത്തി സേന വിഭാഗങ്ങള്‍ സുരക്ഷാ സ്ഥിതി വ്യത്യസ്ത തലങ്ങളില്‍ പലതവണ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. 4096 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയിലേക്ക് രക്ഷപ്പെടുന്ന ഏതെങ്കിലും കുറ്റവാളികളെ കുറിച്ച് ബി.എസ്.എഫ്‌നെ ഉടന്‍ അറിയിക്കാന്‍ ബംഗ്ലാദേശ് അതിര്‍ത്തിസേന ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.