ട്യൂഷന്‍ ക്ലാസ്സിനെത്തിയ 15കാരിയെ യുവാവ് പീഡിപ്പിക്കുമ്പോള്‍ ഭാര്യ ദൃശ്യം പകര്‍ത്തി; ഇന്‍സ്റ്റാഗ്രാമിലൂടെ വിറ്റ് പണമുണ്ടാക്കി; ദമ്പതികള്‍ അറസ്റ്റില്‍
|
കൊല്ലം: കുളത്തൂപ്പുഴയില്‍ 15കാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലുടെ വിറ്റ ദമ്പതികള്‍ പിടിയില്‍. കാഞ്ഞിരോട്ട് സ്വദേശി വിഷ്ണു (31), ഭാര്യ സ്വീറ്റി (20) എന്നിവരാണ് അറസ്റ്റിലായത്. വിഷ്ണു കുട്ടിയെ പീഡിപ്പിച്ചതിന്റെ ദൃശ്യം സ്വീറ്റി പകര്‍ത്തുകയായിരുന്നു. പണം നല്‍കുന്നവര്‍ക്ക് ഇന്‍സ്റ്റാഗ്രാമിലൂടെ ദൃശ്യം നല്‍കിയെന്നും പൊലീസ് വ്യക്തമാക്കി. 1,500 രൂപ വരെ ഈടാക്കിയാണ് ഇവര്‍ പീഡന ദൃശ്യങ്ങള്‍ വിറ്റിരുന്നത്.
ട്യൂഷന്‍ എടുക്കാന്‍ എന്ന വ്യാജേന വിളിച്ചുവരുത്തിയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ദൃശ്യങ്ങള്‍ വാങ്ങിയവരെ സംബന്ധിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു. ആവശ്യക്കാര്‍ക്ക് മുന്‍കൂര്‍ പണം നല്‍കിയാല്‍ ഇന്‍സ്റ്റഗ്രാം വഴി വീഡിയോ അയച്ചുനല്‍കുന്നതാണ് ഇവരുടെ പതിവ്. നിരവധി പേരാണ് ഇവരില്‍ നിന്ന് പീഡന ദൃശ്യങ്ങള്‍ വാങ്ങിയത്.
ഈ വര്‍ഷം ആദ്യം മുതലാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് വിഷ്ണുവിനെ പെണ്‍കുട്ടി പരിചയപ്പെടുന്നത്. സ്വന്തം ചിത്രങ്ങളും ദൃശ്യങ്ങളും പരസ്പരം അയച്ചു നല്‍കി സൗഹൃദം തുടങ്ങി. ചെങ്ങന്നൂര്‍ സ്വദേശിയായ സ്വീറ്റിയെ വിവാഹം കഴിച്ചതിന് ശേഷവും വിഷ്ണു പെണ്‍കുട്ടിയുമായുള്ള ബന്ധം തുടര്‍ന്നു. അടുപ്പം തുടരാന്‍ പെണ്‍കുട്ടിയുടെ വീടിനു സമീപം വാടകയ്ക്ക് താമസം തുടങ്ങി. ബി.കോം കാരിയായ സ്വീറ്റിയെക്കൊണ്ട് ട്യൂഷന്‍ എടുപ്പിക്കാനെന്ന വ്യാജേന പെണ്‍കുട്ടിയെ വീട്ടിലേക്ക് ക്ഷണിച്ച് ലൈംഗിക പീഡനം തുടങ്ങി. ആദ്യം എതിര്‍ത്ത സ്വീറ്റി പിന്നീട് കൂട്ടുനിന്നു. ഭര്‍ത്താവുമൊന്നിച്ചിട്ടുള്ള പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി ഇന്‍സ്റ്റഗ്രാമിലുടെ ചിത്രങ്ങളും ദൃശ്യങ്ങളും ആവശ്യക്കാര്‍ക്കെത്തിക്കുകയായിരുന്നു. ഗൂഗിള്‍ പേ വഴി വിഷ്ണുവിന്റെ അക്കൗണ്ടിലേക്ക് പണം വാങ്ങിയായിരുന്നു കച്ചവടമെന്ന് പൊലീസ് പറയുന്നു.
ഇന്‍സ്റ്റഗ്രാം വഴി സ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പെണ്‍കുട്ടി ആദ്യം വിവരം അറിയിച്ചത് സഹപാഠിയെ ആയിരുന്നു. സഹപാഠി അധ്യാപികയേയും അധ്യാപിക ചൈല്‍ഡ് ലൈനേയും അതുവഴി പൊലീസിലും പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പണം കൊടുത്ത് വാങ്ങിയവരിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ദൃശ്യങ്ങളെടുത്ത മൊബൈല്‍ ഫോണ്‍ സൈബര്‍ സെല്ലിന് കൈമാറി. അക്കൗണ്ട് വിവരങ്ങള്‍ പരിശോധിച്ച് തുടര്‍ നടപടിയുണ്ടാകും.





