29
May 2024
Sun
29 May 2024 Sun
18 year old boy kills his younger brother for not giving mobile phone

ബംഗളുരു: വീഡിയോ ഗെയിമിന് വാങ്ങിയ മൊബൈല്‍ ഫോണ്‍ തിരികെ നല്‍കാന്‍ കൂട്ടാക്കാത്ത അനിയനെ 18കാരന്‍ ചുറ്റികയ്ക്ക് അടിച്ചുകൊന്നു. ബംഗളുരുവിലാണ് സംഭവം.
സ്‌കൂള്‍ വിദ്യാര്‍ഥിയായ പ്രനീഷ് ആണ് കൊല്ലപ്പെട്ടത്. കൃത്യം നടത്തിയ ശിവകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.(18 year old boy kills his younger brother for not giving mobile phone)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ശിവകുമാര്‍ പഠനം പാതിവഴിയില്‍ നിര്‍ത്തിയതാണ്. മെയ് 15ന് പ്രനീഷ് ശിവകുമാറിന്റെ ഫോണില്‍ വീഡിയോ ഗെയിം കളിക്കുകയായിരുന്നു. ശിവകുമാര്‍ മൊബൈല്‍ ഫോണ്‍ തിരികെ ചോദിച്ചപ്പോള്‍ പ്രനീഷ് വിസമ്മതിച്ചു. ഇതേച്ചൊല്ലി ഇരുവരും വഴക്കിടുകയും ഇതിനിടെ ശിവകുമാര്‍ ചുറ്റികയെടുത്ത് പ്രനീഷിനെ നിരന്തരം അടിക്കുകയുമായിരുന്നു.

സംഭവസമയം മാതാപിതാക്കള്‍ വീട്ടിലുണ്ടായിരുന്നില്ല. കൊലപാതകവിവരമറിഞ്ഞ് പോലീസ് വീട്ടിലെത്തിയെങ്കിലും ശിവകുമാര്‍ അക്രമത്തിനു പിന്നില്‍ താനാണെന്ന് പറഞ്ഞിരുന്നില്ല.

സംശയം തോന്നിയ പോലീസ് ശിവകുമാറിനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ആന്ധ്രാപ്രദേശിലെ അഡോനി സ്വദേശികളാണ് കുട്ടികളുടെ കുടുംബം. ജോലിയാവശ്യാര്‍ഥമാണ് കുടുംബം ബംഗളുരുവിലെത്തിയത്.