27
Jul 2024
Sun
27 Jul 2024 Sun

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അഹ്മദാബാദ്: ഗുജറാത്തില്‍ 10 പേരുടെ ഒഴിവിലേക്ക് അഭിമുഖത്തിനെത്തിയത് രണ്ടായിരത്തോളം പേര്‍. ഇതോടെ തിക്കിലും തിരക്കിലുംപ്പെട്ട് സ്വകാര്യ ഹോട്ടലിന്റെ കൈവരി തകര്‍ന്ന് നിരവധി പേര്‍ക്ക് പരുക്കേറ്റു. എന്നാല്‍ ആരുടേയും പരിക്ക് ഗുരുതരമല്ല.

ജഗാഡിയയിലെ ഗുജറാത്ത് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ എഞ്ചിനീയറിങ് കമ്പനി തങ്ങളുടെ സ്ഥാപനത്തിലെ പത്ത് ഒഴിവുകളിലേക്കാണ് ഓപ്പണ്‍ ഇന്റര്‍വ്യൂ നടത്തിയത്. അങ്കലേശ്വറിലെ ലോര്‍ഡ്‌സ് പ്ലാസ ഹോട്ടലിലായിരുന്നു അഭിമുഖം. കമ്പനി അധികൃതരുടെ പ്രതീക്ഷകളെല്ലാം തകിടം മറിച്ച് 1800ല്‍ അധികം പേരാണ് ഇന്റര്‍വ്യൂവിന് എത്തിയത്. ഇത്രയും ഉദ്യോഗാര്‍ത്ഥികളെ ഉള്‍ക്കൊള്ളാനുള്ള സ്ഥലം ഹോട്ടലില്‍ ഉണ്ടായിരുന്നില്ല. ഇതോടെ തിക്കും തിരക്കുമായി.

വാതിലിന് പുറത്തെ തിരക്ക് കൂടിയപ്പോള്‍ സമീപത്തെ കൈവരികളില്‍ സമ്മര്‍ദമേറി. തകര്‍ന്ന് വീഴുന്നത് മനസിലാക്കി രണ്ട് പേര്‍ ചാടി രക്ഷപ്പെട്ടു. നിരവധി പേര്‍ കൈവരിയോടൊപ്പം താഴേക്ക് വീണു. എന്നാല്‍ നിലത്തു നിന്ന് അധികം ഉയരമില്ലാതിരുന്നതിനാല്‍ തന്നെ കാര്യമായ പരിക്കുകളുണ്ടായില്ല.

എന്നാല്‍, സംഭവത്തില്‍ സംസ്ഥാനം ഭരിക്കുന്ന ബിജെപിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തുവന്നു. സംസ്ഥാനത്തെ തൊഴിലില്ലായ്മയുടെ നേര്‍ചിത്രമാണ് ഇതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

Railing Collapses As 1,800 Aspirants Appear For A Job With 10 Positions in Gujarat