24
Sep 2024
Sat
24 Sep 2024 Sat
1 st day will continue to be a dry day CPM approves new liquor policy

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം: കേരളത്തില്‍ ഒന്നാം തിയതിയിലെ ഡ്രൈ ഡേ തുടരും. എന്നാല്‍ വിനോദസഞ്ചാരമേഖലയില്‍ ഡ്രൈഡേയിലും മദ്യം വിളമ്പാന്‍ അനുവദിക്കും. പക്ഷേ ഇതിനായി മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും വ്യക്തമാക്കുന്ന പുതിയ മദ്യനയത്തിന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അനുമതി നല്‍കി.

വിനോദ സഞ്ചാരമേഖലകളില്‍ നടക്കുന്ന യോഗങ്ങള്‍ വിവാഹങ്ങള്‍ പ്രദര്‍ശനങ്ങള്‍ തുടങ്ങിയവയില്‍ മദ്യം വിളമ്പാനാണ് അനുമതി നല്‍കിയത്. ഇതിനായി 15 ദിവസം മുന്‍പ് അനുമതി വാങ്ങേണ്ടതുണ്ട്. ഐടി പാര്‍ലറുകളില്‍ മദ്യശാലകള്‍ തുടങ്ങുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകും. ഈ മാസം നടക്കുന്ന എല്‍ഡിഎഫ് യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്ത് സര്‍ക്കാരിന് സമര്‍പ്പിക്കും.

പുതിയ നയം ഔദ്യോഗികമായി പുറത്തിറങ്ങി ശേഷം ചട്ടഭേദഗതിയിലൂടെ ലൈസന്‍സ് നല്‍കും. ബാര്‍ ലൈസന്‍സ് ഫീസ് വര്‍ദ്ധിപ്പിക്കില്ല. കള്ള് ഷാപ്പുകള്‍ നവീകരിക്കാനുള്ള നിര്‍ദ്ദേശങ്ങളും പുതിയ മദ്യനയത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഡ്രൈ ഡേ മാറ്റുന്നതിനായി ബാറുടമകള്‍ പണപ്പിരിവ് നടത്തുന്നതായി ആരോപണം വന്നതിന് പിന്നാലെയാണ് സര്‍ക്കാര്‍ ഡ്രൈ ഡേ മാറ്റാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. ഡ്രെ ഡേ മാറ്റിയാല്‍ സര്‍ക്കാരിന് കോടികളുടെ അധിക വരുമാനമുണ്ടാകുമെന്നാണ് ചീഫ് സെക്രട്ടറി സമിതി റിപ്പോര്‍ട്ട് ചെയ്തത്.

1 st day will continue to be a dry day CPM approves new liquor policy