12
Oct 2024
Tue
12 Oct 2024 Tue
2 crore case against Mia, actress replied

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കറി പൗഡറിന്റെ പരസ്യത്തില്‍ തെറ്റായ അവകാശ വാദങ്ങള്‍ ഉന്നയിച്ചതിന് നടി മിയ ജോര്‍ജിനെതിരെ കമ്പനി ഉടമ മാനനഷ്ട കേസ് ഫയല്‍ ചെയ്തതിന് മറുപടിയുമായി നടി രംഗത്ത്. 2 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടെന്നുള്ള വാര്‍ത്ത കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയ സാഹചര്യത്തിലാണ് നടി രംഗത്തെത്തിയത്.

കറി പൗഡറിന്റെ പരസ്യത്തില്‍ തെറ്റായ അവകാശ വാദങ്ങള്‍ ഉന്നയിച്ചതിന് രണ്ട് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഉടമ കേസ് ഫയല്‍ ചെയ്തതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഈ വാര്‍ത്തയില്‍ പ്രതികരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മിയ ഇപ്പോള്‍. വാര്‍ത്തയുടെ തലക്കെട്ട് പങ്കുവച്ച് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു മിയയുടെ പ്രതികരണം. ഹാഷ്ടാഗായി ഫേക്ക് ന്യൂസ് എന്നും നല്‍കിയിട്ടുണ്ട്.

മിയയുടെ വാക്കുകള്‍:
‘ഇതില്‍ പറയുന്നത് എനിക്കെതിരെ നിയമനടപടിയുണ്ടായി എന്നാണ്. എന്നാല്‍ എനിക്ക് ഇതെക്കുറിച്ച് അറിയില്ല. ആരും പറഞ്ഞിട്ടുമില്ല. ആദ്യം തന്നെ ഒരു കാര്യം പറയട്ടേ, ഇതിന്റെ ക്യാപ്ഷന്‍ തന്നെ പരസ്പര വിരുദ്ധമാണ്. ബ്രാന്‍ഡ് പ്രമോട്ട് ചെയ്യുന്ന ബ്രാന്‍ഡ് അംബാസഡര്‍ക്കെതിരെ ഉടമ എന്തിനാണ് പരാതി നല്‍കുന്നത്? രണ്ടാമതായി, സോഷ്യല്‍ മീഡിയയില്‍ കണ്ടതല്ലാതെ ഇതുമായി ബന്ധപ്പെട്ട് ഒരു നോട്ടീസോ അറിയിപ്പോ എനിക്കിതുവരെ ലഭിച്ചിട്ടില്ല. ഇത്തരമൊരു വ്യാജ വാര്‍ത്ത ആരാണ് പടച്ചുവിട്ടതെന്നതിനെപ്പറ്റി എനിക്ക് ഒരു ധാരണയുമില്ല.’ മിയ കുറിച്ചു.

വാര്‍ത്തയുടെ തലക്കെട്ട് തന്നെ പരസ്പര വിരുദ്ധമാണ്. എന്തിനാണ് ഒരു ബ്രാന്‍ഡിന്റെ ഉടമ അത് പ്രമോട്ട് ചെയ്യുന്ന ബ്രാന്‍ഡ് അംബാസഡര്‍ക്കെതിരെ പരാതി നല്‍കുന്നതെന്ന് മനസ്സിലാകുന്നില്ലെന്നു മിയ പറയുന്നു.

2 crore case against Mia, actress replied